ആറു ബി.ജെ.പി പ്രവര്‍ത്തകരെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു
വടകര: സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വടകരയില്‍ പൂര്‍ണം. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനത്തെ ദുരിതത്തിലാക്കി.
ഹര്‍ത്താല്‍ കാരണം ഓഫിസുകളിലെ ഹാജര്‍ നില വളരെ കുറവായിരുന്നു. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകള്‍ തുറന്നു പ്രവൃത്തിച്ചില്ല. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല.
കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. അതേ സമയം വില്യാപ്പള്ളിയിലും, തിരുവള്ളൂരിലും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച ആറു ബി.ജെ.പി പ്രവര്‍ത്തകരെ മുന്‍ കരുതലായി വടകര പൊലിസ് അറസ്റ്റ് ചെയ്തു.
വില്യാപ്പള്ളിയില്‍ നാലു പേരും തിരുവള്ളൂരില്‍ രണ്ടു പേരുമാണ് അറസ്റ്റിലായത്. വില്യാപ്പള്ളി സ്വദേശികളായ പാറോള്ള മലയില്‍ ഷിനോജ്(37), ഒതയോത്ത് മീത്തല്‍ സി.എസ് സുനി(37), മുറിച്ചാണ്ടി താഴ ബബിത്ത് (35), പാറേമ്മല്‍ പ്രവീഷ്(36), തിരുവള്ളൂര്‍ സ്വദേശികളായ ചാനിയം കടവ് കായമണ്ണില്‍ ഷിബിത്ത്(34), കാറാഞ്ചേരി രാഗേഷ് (29)എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈകീട്ടോടെ വിട്ടയച്ചു.വലഞ്ഞ് ജനങ്ങള്‍
വടകര: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലില്‍ ജനം വലഞ്ഞു. രാവിലെയാണ് ജനങ്ങള്‍ ഹര്‍ത്താല്‍ വിവരം അറിയുന്നത്.
വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി ടൗണില്‍ എത്തിയവര്‍ വാഹനങ്ങളില്ലാതെ ബുദ്ധിമുട്ടി. ട്രെയിനുകളില്‍ വന്നിറങ്ങിയവരും വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. സ്്ത്രീകളും കുട്ടിളുമടക്കം നിരവധി യാത്രക്കാര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തും ബസ് സ്റ്റാന്‍ഡിലും നില്‍ക്കുകയായിരുന്നു.
ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധ സ്ഥലങ്ങളില്‍ റോഡ് ഗതാഗതം തടസപ്പെടുത്തി. കൈനാട്ടിയില്‍ റോഡ് തടസപ്പെടുത്തിയത് പൊലിസ് എത്തിയാണ് മാറ്റിയത്. വടകരയില്‍ പച്ചക്കറി കടകള്‍ രാവിലെ തുറന്നെങ്കിലും വൈകാതെ അടച്ചു. കടകമ്പോളങ്ങളൊന്നും തുറന്നില്ല. ആശുപത്രികളിലേക്കും മറ്റും പോകാനെത്തിയവരും ബുദ്ധിമുട്ടിലായി. സ്വകാര്യ വാഹനങ്ങളായിരുന്നു പലര്‍ക്കും ആശ്രയമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."