നടുവണ്ണൂര്‍ പഞ്ചായത്ത്: നാല് കോടിയുടെ റോഡ് പ്രവൃത്തികള്‍ ഏറ്റെടുക്കും
നടുവണ്ണൂര്‍: പശ്ചാത്തല മേഖലക്ക് മുന്തിയ പരിഗണന നല്‍കി കൊണ്ട് 2019-20 ലെ വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് നടുവണ്ണൂര്‍ പഞ്ചായത്തിന്റെ വികസന സെമിനാറില്‍ ധാരണയായി.
2019-20 വര്‍ഷത്തില്‍ 90 റോഡ് പ്രവൃത്തികളുടെ നിര്‍വഹണമാണ് പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതി ഇനത്തില്‍ ലഭിക്കുന്ന തുകയോടൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വിഹിതങ്ങള്‍ എന്നിവ ചേര്‍ത്താണ് തുക സമാഹരിക്കുക.
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെട്ട നടുവണ്ണൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ജിംനേഷ്യം കം ഫിറ്റ്‌നസ് സെന്റര്‍ നിര്‍മാണങ്ങള്‍ക്ക് ഫണ്ട് വകയിരുത്തും.
മാലിന്യ സംസ്‌കരണരംഗത്ത് മെറ്റീരിയല്‍ കലക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി പദ്ധതി രൂപീകരിക്കും. ഈ വര്‍ഷം പൂര്‍ത്തിയാവുന്ന ബഡ്‌സ് സ്‌ക്കൂളിനായി ജീവനക്കാരുടെ ഹോണറേറിയം, ഫര്‍ണ്ണീച്ചര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി പദ്ധതി രൂപീകരിക്കും.
ജനകീയ സഹകരണത്തോടെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി ഗ്രാമദീപം പദ്ധതി നടപ്പിലാക്കും.
കാര്‍ഷിക, മൃഗസംരക്ഷണ, ക്ഷീര മേഖലകള്‍ക്ക് അര്‍ഹമായ ഫണ്ട് വകയിരുത്തുന്നതിന് വികസന സെമിനാറില്‍ നിര്‍ദ്ദേശം ഉണ്ടായി. വികസന സെമിനാര്‍ ബഹു.ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടി ഉദ്ഘാടനം ചെയ്തു.
യശോദ തെങ്ങിട അധ്യക്ഷനായി വൈസ് പ്രസിണ്ടന്റ് അച്യുതന്‍ മാസ്റ്റര്‍ കരട് പദ്ധതി അവതരിപ്പിച്ചു. കെ.കെ.സൗദ, ലത നളളിയില്‍, ടി.വി.സുധാകരന്‍, ടി.പി.ദാമോദരന്‍, സുധാകരന്‍ നമ്പീശന്‍, സി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."