HOME
DETAILS

പൊന്നാനി താലൂക്കില്‍ യുവാക്കളെ ലക്ഷ്യം വച്ച് വന്‍ തോതില്‍ കഞ്ചാവ് എത്തിയതായി എക്‌സൈസ്

  
backup
June 23 2017 | 22:06 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5

ചങ്ങരംകുളം: രക്ഷിതാക്കള്‍ ജാഗ്രത പാലിച്ചോളൂ, പൊന്നാനി താലൂക്കില്‍ യുവാക്കളെ ലക്ഷ്യം വച്ച് വന്‍ തോതില്‍ കഞ്ചാവ് എത്തിയതായി എക്‌സൈസ് സംഘത്തിന്റെ മുന്നറിയിപ്പ്.
ആഘോഷ ദിനങ്ങള്‍ക്ക് ലഹരി കൂട്ടാന്‍ താലൂക്കില്‍ ഇത്തവണ വന്‍ തോതിലാണ് കഞ്ചാവ് എത്തിയിട്ടുള്ളത്. താലൂക്കിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുന്നത് ചാവക്കാട്, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയാണ്. നിലവില്‍ കഞ്ചാവുമായി പിടികൂടിയ പ്രതികളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് തീരദേശ മേഖലയില്‍ കിലോ കണക്കിന് കഞ്ചാവ് ഈ ആഴ്ചയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രഹസ്യ വിവരത്തെ തുടര്‍ന്ന് ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് കഞ്ചാവുമായി എത്തിയ കാര്‍ എക്‌സൈസ് സംഘം കിലോമീറ്ററോളം സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്നെങ്കിലും എക്‌സൈസിനെ വെട്ടിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. ചാവക്കാട് പൊലിസും എക്‌സൈസും ജനപ്രതിനിധികളും അടങ്ങുന്ന സംഘം കഴിഞ്ഞ ആഴ്ച മുതല്‍ ആരംഭിച്ച ലഹരി മുക്ത ചാവക്കാട് പദ്ധതി പ്രകാരം നിരവധി പേരെ കഞ്ചാവുമായി പിടികൂടിയിരുന്നു.
ഈ സാഹചര്യത്തില്‍ കഞ്ചാവ് സൂക്ഷിക്കാന്‍ പൊന്നാനിയെ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. താലൂക്കിലേയും അതിര്‍ത്തി പങ്കിടുന്ന വിനോദ സഞ്ചാര മേഖലയായ പൊന്നാനി, പെരിയമ്പലം, മന്ദലാംകുന്ന് ബീച്ചുകളിലും ബിയ്യം, ചമ്രവട്ടം പാലം എന്നിവിടങ്ങളിലും യുവാക്കളെ കേന്ദ്രീകരിച്ച് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണില്‍ വിളിച്ച് സ്ഥലവും സമയവും സാഹചര്യത്തിനുസരിച്ച് മാറ്റുന്നതിനാല്‍ കൃത്യമായി ഇത്തരം സംഘങ്ങളെ പിടികൂടാനാകുന്നില്ല. താലൂക്കിലെ പൊന്നാനി, പെരുമ്പടപ്പ്, മാറഞ്ചേരി, ബിയ്യം, എടപ്പാള്‍, അയിലക്കാട്, നടുവട്ടം, ചങ്ങരംകുളം,ചെറവല്ലൂര്‍, കോക്കൂര്‍, ഒതളൂര്‍, കോലിക്കര ,വളയംകുളം, പാവിട്ടപ്പുറം എന്നീ മേഖലകളില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിട്ടുണ്ട്. ഈ മേഖലകളില്‍ നിരീക്ഷണം ശക്തമാക്കും. കഞ്ചാവ് കൂടാതെ വ്യാജ വാറ്റും മദ്യവും സുലഭമാണെന്നും പരിശോധന ശക്തമാക്കിയതായും എക്‌സൈസ് സംഘം പറഞ്ഞു. ഇത്തരത്തിലുള്ള ലഹരി വസ്തുക്കളുടെ വില്‍പനയും ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊന്നാനി റേഞ്ച് എക്‌സൈസ് ഓഫിസ് നമ്പറുകളായ 9400069650 , 9846310595 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊന്നാനി റേഞ്ച് എക്‌സൈസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago