വേലി വിളവ് തിന്നുന്നു
ചെന്നൈ: അടുത്തിടെ ഫുട്‌ബോള്‍ ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്ന വംശീയ അധിക്ഷേപത്തിന് റഫറിമാരും കൂട്ടുനില്‍ക്കുന്നു. കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
മത്സരം നിയന്ത്രിക്കേണ്ട റഫറിമാര്‍തന്നെ വംശീയ അധിക്ഷേപം നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനവും ഞെട്ടലുളവാക്കുന്നതുമാണ്. ഷൈഖ് കമാല്‍ കപ്പില്‍ കളിക്കുന്ന ഐ ലീഗ് ടീമായ ചെന്നൈ സിറ്റി എഫ്.സിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ടീമിലെ ജാപ്പനീസ് താരത്തിനെതിരേ വംശീയ അധിക്ഷേപമുണ്ടണ്ടായെന്നാണ് ആരോപണം. മത്സരത്തിനിടെ ശ്രീലങ്കന്‍ റഫറി ലക്മല്‍ വീരക്കൊ@ണ്ടി വംശീയ അധിക്ഷേപം നടത്തിയെന്ന് സിറ്റി പരാതിപ്പെടുന്നു. ചെന്നൈ സിറ്റി- ബഷുന്ധര കിങ്‌സ് മത്സരത്തിന്റെ 23-ാം മിനുട്ടിലായിരുന്നു സംഭവം. ചെന്നൈ താരം ചാള്‍സ് ആനന്ദരാജിനെ ബഷുന്ധര കിങ്‌സ് താരം ഇമോന്‍ മഹമുദ് ഫൗള്‍ ചെയ്തിരുന്നു.
സിറ്റി താരം കത്സുമി യുസ ഉടന്‍ റഫറിക്കരികിലെത്തി മഹമുദിന് മഞ്ഞക്കാര്‍ഡ് കാട്ടണമെന്ന ആവശ്യമുന്നയിച്ചു. എന്നാല്‍, റഫറിയില്‍നിന്ന് വംശീയമായ അധിക്ഷേപമാണുണ്ട@ായതെന്ന് ചെന്നൈ സിറ്റി ആരോപിക്കുന്നു. റഫറി ജാപ്പനീസ് താരത്തിനെ ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കുകയും ചെയ്തു. എ.എഫ്.സി മാച്ച് കമ്മീഷണര്‍ക്കും ബംഗ്ലാദേശ് ഫുട്‌ബോള്‍ ഫെഡറേഷനും സംഭവം സംബന്ധിച്ച പരാതി നല്‍കാനൊരുങ്ങുകയാണ് ചെന്നൈ സിറ്റി അധികൃതര്‍. മത്സരത്തില്‍ 9 പേരായി ചുരുങ്ങിയ ചെന്നൈ 3-2ന് ബഷുന്ധരെ കിങ്‌സിനോട് പരാജയപ്പെട്ടിരുന്നു. രണ്ട് ദിവസം മുന്‍പ് നടന്ന ചാംപ്യന്‍സ് ലീഗ് മത്സരത്തിനിടെ ലിവര്‍പൂള്‍ താരത്തെ സ്വന്തം ആരാധകര്‍ തന്നെ മോശമായി ചിത്രീകരിച്ചത് ചര്‍ച്ചയായിരുന്നു.
ലിവര്‍പൂള്‍ താരം ഡിവോക് ഒറിഗിയെയായിരുന്നു സ്വന്തം ആരാധകര്‍ മോശമായി ചിത്രീകരിച്ചത്. സംഭവം കണ്ട ഒറിഗി കരഞ്ഞ് കൊണ്ടായിരുന്നു മൈതാനം വിട്ടത്. ഇറ്റാലിയന്‍ ലീഗില്‍ കളിക്കുന്ന താരം മാരിയോ ബല്ലോട്ടെല്ലി കഴിഞ്ഞ ദിവസം ഇതിനെതിരേ പ്രതികരിച്ചിരുന്നു. 'എന്തുകൊണ്ടാണ് എപ്പോഴും എനിക്കെതിരേ' എന്നെഴുതിയ ടീ ഷര്‍ട്ട് ബല്ലോട്ടെല്ലി മത്സരത്തിനിടെ ഉയര്‍ത്തിക്കാട്ടിയിരുന്നു. വംശീയ അധിക്ഷേപം തടയുന്നതിനായി ചാംപ്യന്‍സ് ലീഗില്‍ ഈക്വല്‍ ഗെയിം എന്നെഴുതിയ പ്ലക്കാര്‍ഡുമായിട്ടായിരുന്നു ടീമുകള്‍ ഗ്രൗണ്ടില്‍ അണിനിരന്നത്.
എന്നാല്‍ അതിനൊന്നും ഇത്തരക്കാരെ തടയാനായിട്ടില്ല. ഏതാനും മാസം മുന്‍പ് ആയിരുന്നു വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ഇന്റര്‍ മിലാന്‍ ആരാധകന്‍ ഡാനിയേല്‍ ബെര്‍ണാഡിനെല്ലി മരിച്ചത്. സീരി എ മത്സരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവത്തെ തുടര്‍ന്ന് ഇന്റര്‍മിലാന്‍ ആരാധകര്‍ നാപോളിയുടെ ടീം ബസ് ആക്രമിച്ചിരുന്നു.
ഇതിനെ തുടര്‍ന്നുണ്ടായ അപകടത്തിലായിരുന്നു ഇന്റര്‍മിലാന്‍ ആരാധകന്‍ മരണപ്പെട്ടത്. യുവന്റസ് താരമായ ബ്ലെയ്‌സ് മറ്റിയൂഡിയും വംശീയ അധിക്ഷേപത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഇനിയും വംശീയമായി ആക്രമിക്കുകയാണെങ്കില്‍ കളി നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നായിരുന്നു മറ്റിയൂഡി പറഞ്ഞത്. ഗോള്‍ നേടുകയാണെങ്കില്‍ ഞാന്‍ ബെല്‍ജിയം താരം അല്ലെങ്കില്‍ ഞാന്‍ ഉഗാണ്ടക്കാരന്‍ ഈ മനോഭാവം മാറണമെന്ന് റൊമേലു ലുക്കാക്കു പറഞ്ഞത് ഈ അടുത്തായിരുന്നു.
എല്ലാവരേയും ഒരു കുടക്ക് കീഴില്‍ നിര്‍ത്തുന്ന ഫുട്‌ബോളില്‍ ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണ്. ഫിഫ ഇതിനെതിരേ കടുത്ത നടപടികള്‍ എടുത്താല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."