കുനിയില്‍ ഇരട്ടക്കൊലക്കേസ്: സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി
മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ നിലവിലെ സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി. കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു(50), സഹോദരന് അബുല്‍കലാം ആസാദ് (38) എന്നിവരുടെ പിതാവും കേസിലെ പതിമൂന്നാം സാക്ഷിയുമായ ഗുലാംഹുസൈന്എന്ന ബാപ്പുട്ടിയാണ് മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ ഹരജി സമര്‍പ്പിച്ചത്.
കേസിലെ നിലവിലുള്ള സ്പെഷല്‍ പ്രോസിക്യൂട്ടറെ വിശ്വാസമില്ലെന്നു കാണിച്ചാണ് ഹരജി.പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍പാകെ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ 363 സാക്ഷികളാണുള്ളത്. അടുത്തമാസം മൂന്നുമുതല്‍ വിചാരണ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതോടെ വിചാരണ ഇനിയും നീളും. 2012 ജൂണ്‍ 10 രാത്രി 7.30ന് കുനിയില്‍ ന്യൂബസാറില്‍ വച്ചാണ് കൊലപാതകം നടന്നത്. കാറില്‍ എത്തിയ പ്രതികള്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു, സഹോദരന് അബുല്‍കലാം ആസാദ് എന്നിവരെ കൊലപ്പെടുത്തി എന്നതാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."