സംസ്ഥാനത്തെ ബധിര-മൂക വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം സ്വപ്നം മാത്രം
കണ്ണൂര്‍: ഉപരിപഠനത്തിനായി സംസ്ഥാനത്ത് സ്ഥാപന സൗകര്യമില്ലാത്തത് ആയിരക്കണക്കിന് ബധിര-മൂക വിദ്യാര്‍ഥികളുടെ പഠനം സ്വപ്നത്തിലൊതുക്കുന്നു. സംസ്ഥാനത്ത് മൂന്ന് പോളിടെക്നിക് കോളജുകളാണ് നിലവില്‍ ഇവര്‍ക്ക് ഉപരിപഠനത്തിന് ആകെയുള്ളത്. കളമശേരി, കോഴിക്കോട്, തിരുവനന്തപരും എന്നിവിടങ്ങളില്‍ 16 വീതം സീറ്റുകളാണുള്ളത്. കണ്ണൂരില്‍ ആകെയുള്ളത് ഒരു പ്ലസ്ടു വിദ്യാലയം മാത്രം. സമ്പന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ അന്യസംസ്ഥാനത്ത് പോയാണ് ഇപ്പോള്‍ ഉപരിപഠനം നടത്തുന്നത്. അങ്ങനെ പഠനം പൂര്‍ത്തിയാക്കിയ പലരും എന്‍ജിനിയറിങ് മേഖലയിലേക്ക് പ്രവേശിക്കുന്നുമുണ്ട്. കാസര്‍കോട്ട് സ്വകാര്യമേഖലയില്‍ ബി.എ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കണ്ണൂരിലെ വിദ്യാര്‍ഥികള്‍ക്ക് അത് ഉപകരിക്കുന്നില്ല.
ബധിര-മൂക വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ പരിശീലനം നേടിയ അധ്യാപകരും ജില്ലയില്‍ കുറവാണ്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനത്തിലും മൂന്ന് ശതമാനം സംവരണം ഇവര്‍ക്കുണ്ട്. എന്നാല്‍ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം പഠിക്കുകയെന്നതും ഇവര്‍ക്കു വെല്ലുവിളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."