HOME
DETAILS

ഹര്‍ത്താല്‍: സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം

  
backup
November 18 2018 | 06:11 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

മലപ്പുറം: സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനം ഏറ്റെടുത്തില്ല. കട കമ്പോളങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ച ജില്ലയില്‍ സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. ചിലയിടങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തി. കെ.എസ.്ആര്‍.ടി.സി സര്‍വിസ് നിര്‍ത്തിവച്ചത് യാത്രക്കാരെ വലച്ചു. അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിവരമറിയാതെ ദീര്‍ഘദൂരയാത്ര നടത്തിയവരാണ് ഏറെ വലഞ്ഞത്.
അതേസമയം ഹര്‍ത്താലിന്റെ മറവില്‍ ജില്ലയില്‍ പല ഭാഗത്തും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമാസക്തരായി. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് പുറമെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരും കൂടി റോഡിലിറങ്ങിയതോടെ പല സ്ഥലങ്ങളിലും സംഘര്‍ഷത്തിലേക്ക് നയിച്ചു. വാഹനങ്ങള്‍ തടഞ്ഞും തെറിവിളിച്ചും കടകള്‍ അടപ്പിച്ചും ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലും അതിരുവിട്ടു. മലപ്പുറം കോട്ടപ്പടിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതും വാഹനങ്ങള്‍ തടഞ്ഞതും സംഘര്‍ഷത്തിന് ഇടയാക്കി. രാവിലെ കോട്ടപ്പടി സ്‌റ്റേഡിയം റിങ് റോഡില്‍ ഓട്ടോ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. കലക്ടറുടെ ബംഗ്ലാവിന് മുന്‍പില്‍ നാമജപവുമായി ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. പിന്നീട് എസ്.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞു.
തിരൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഹര്‍ത്താല്‍ അനുകൂലികളില്‍ നിന്ന് മര്‍ദനമേറ്റു. തിരൂര്‍കോട്ടയ്ക്കല്‍ റൂട്ടിലോടുന്ന ഫ്രണ്ട്‌സ് ബസിലെ ജീവനക്കാരായ നിയാസ്, ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസിന്റെ താക്കോലും മൊബൈല്‍ഫോണും കണ്ടക്ടറുടെ കൈവശമുണ്ടായിരുന്ന 3,500 രൂപ അടങ്ങിയ ബാഗും പത്തുപേരടങ്ങുന്ന സംഘം പിടിച്ചുവാങ്ങിയെന്ന് ബസ് ജീവനക്കാര്‍ തിരൂര്‍ പൊലിസില്‍ പരാതി നല്‍കി.
മലപ്പുറം നഗരത്തില്‍ രാവിലെ മിനി ബസുകള്‍ സര്‍വിസ് നടത്തിയിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ഉച്ചയ്ക്കു ശേഷം ഓടിയില്ല. എടപ്പാളില്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പ്രകടനക്കാര്‍ തടഞ്ഞു. പൊലിസ് അകമ്പടിയോടെ തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് ഒരുമിച്ച് പോകുകയായിരുന്നു ബസുകള്‍.
തേഞ്ഞിപ്പലം, അങ്ങാടിപ്പുറം, കുറ്റിപ്പുറം മേഖലകളിലും വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞു. വണ്ടൂരില്‍ നടക്കുന്ന ജില്ലാ ശാസ്ത്രമേള ഹര്‍ത്താലിനെ തുടര്‍ന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റി. ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂടുതലും പ്രവര്‍ത്തിച്ചു. കലക്ടറേറ്റില്‍ ഇന്നലെ പകുതി ജീവനക്കാരും ജോലിക്കെത്തി. 204 ജീവനക്കാരില്‍ നേരത്തെ ലീവെടുത്ത 99 പേരാണ് ഹാജരാകാതിരുന്നത്.
വളാഞ്ചേരി ജങ്ഷനില്‍ പൊലിസ് വാഹനം തടയാന്‍ ശ്രമിച്ച ആറുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് പൊലിസ് ലാത്തിവീശി വിരട്ടിയോടിച്ചു.
പെരിന്തല്‍മണ്ണ താലൂക്കില്‍ രാവിലെതന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞും കടകളടപ്പിച്ചും പ്രതിഷേധവുമായെത്തി. പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ തടഞ്ഞതുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പലപ്പോഴും പൊലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുവുണ്ടായി.
താലൂക്ക് ആസ്ഥാനത്തെ ആര്‍.ഡി.ഒ ഓഫിസ്, മിനി സിവില്‍സ്റ്റേഷനിലെ വിവിധ താലൂക്ക് ഓഫിസുകള്‍ എന്നിവയടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു.
പൊന്നാനിയില്‍ നിന്നും എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന കാര്‍ ഹര്‍ത്താലനുകൂലികള്‍ ആക്രമിച്ചു. നരിപ്പറമ്പില്‍ വച്ചാണ് ഒരു സംഘം സമരക്കാര്‍ കാര്‍ തടഞ്ഞ് ആക്രമിച്ചത്. എസ്.ഡി.ടി.യു പൊന്നാനി മുന്‍സിപ്പല്‍ പ്രസിഡന്റ് സുബൈര്‍ പൊന്നാനിയുടെ കാറിന് നേരെയാണ് സംഘ്പരിവാര്‍ ആക്രമണം നടത്തിയത്.
ആക്രമത്തില്‍ കാറിന്റെ ചില്ലുകള്‍ക്ക് കേടുപാട് പറ്റി. പൊന്നാനി പൊലിസില്‍ പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago