HOME
DETAILS
MAL
ബിഹാറില്‍ പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന് തകര്‍ത്തു; സ്ത്രീ മരിച്ചു
backup
June 24 2017 | 03:06 AM
പാറ്റ്ന: റെയില്വ്വേയിലെ ഒഴിവുകള്‍ നികത്താത്തിനെതിരെ ബിഹാറില്‍ നടത്തിയ പ്രതിഷേധം വലിയ അക്രമാസക്തമായി. ബിഹാര്‍ശരീഫ് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്ത ജനക്കൂട്ടം സ്റ്റേഷനില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. സ്റ്റേഷനിലെ ഫര്‍ണിച്ചറുകളും ബോര്‍ഡുകളും തകര്‍ക്കുകയും തീവയ്ക്കുകയും ചെയ്തു. ഇതിനിടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഒരു സ്ത്രീ മരിച്ചു.
നളന്ദ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിദ്യാര്‍ഥികളാണ് പ്രതിഷേധക്കാരില്‍ അധികവും. പാറ്റ്നയിലേക്ക് ട്രെയിനില്‍ പോവാന്‍ വേണ്ടി എത്തിയ യശോദ ദേവി എന്ന സ്ത്രീയാണ് മരിച്ചത്. ഇവരെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തി മകന് ടിക്കറ്റെടുക്കാന്‍ പോയതായിരുന്നു. ആസ്ത്മയുടെ അസുഖമുള്ള സ്ത്രീ പ്രതിഷേധക്കാര്ക്കിടയില്പ്പെട്ട് മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."