HOME
DETAILS

ഇഴഞ്ഞു നീങ്ങുന്ന വാദം....മരുപ്പച്ചയായി നീതി

  
backup
June 24 2017 | 06:06 AM

law-gives-60-days-for-rape-trial

ന്യൂഡല്‍ഹി: 1996ലാണ് കേരളം കൊണ്ടാടിയ (ഒരു പക്ഷേ, ആദ്യത്തെ) പെണ്‍വാണിഭക്കേസ് ഉണ്ടായത്. സൂര്യനെല്ലി എന്ന നാട്ടു പേരിട്ട് വിളിച്ച കേസ്. പതിനാറുകാരിയായ പെണ്‍കുട്ടിയെ നാടു മുഴുവന്‍ കൊണ്ടു നടന്ന പലര്‍ക്കുമായി പങ്കുവെച്ച കേസില്‍  2000ത്തിലാണ്  35 പേര്‍ കുറ്റക്കാരെന്ന് കോട്ടയത്തെ പ്രത്യേക കോടതി കണ്ടെത്തിയത്. നീണ്ട നാലു വര്‍ഷത്തെ വിചാരണ വേണ്ടി വന്നു 35 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്താന്‍. ശിക്ഷ വിധിക്കാനല്ല എന്ന് നോക്കണം.

പിന്നേയും ആണ്ടുകള്‍ നീണ്ട വിചാരണ..വാദപ്രതിവാദങ്ങള്‍..പലതവണ മാധ്യമങ്ങള്‍ക്കു മുന്നിലും ജനങ്ങള്‍ക്കു മുന്നിലും വലിച്ചു കീറപ്പെട്ടു ആ പെണ്‍കുട്ടി...കോടതികള്‍ മാറി മാറി അവള്‍ കയറിയിങ്ങി, കുറ്റക്കാരെന്നു കണ്ടെത്തിയവരില്‍ പലരേയും വെറുതെ വിട്ടു. അങ്ങിനെ 2015ല്‍ പ്രധാന കുറ്റവാളിയുടെ ജാമ്യ ഹരജി സുപ്രിം കോടതി തള്ളിയതില്‍ എത്തി നില്‍ക്കുന്നു കേസ്. 1996 മുതല്‍ 2015 വരെ നീണ്ടു നിന്ന കേസ് ആ പെണ്‍കുട്ടിക്ക് എന്താണ് സമ്മാനിച്ചത്. നീതിയാണോ...അതോ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധത്തിലുള്ള സാഹചര്യമാണോ..ഒരു സാധാരണ ജീവിതം ജീവിക്കാനായി പല നാടുകള്‍ അലയേണ്ടി വന്നു അവള്‍ക്ക്. തീര്‍ത്തും അപരിചിതമായ സ്ഥലങ്ങള്‍ തേടേണ്ടി വന്നു അവള്‍ക്ക്്. 1996നു ശേഷം താനൊരു ചടങ്ങിലും പങ്കു കൊണ്ടിട്ടില്ലെന്ന് 2013 കെ.കെ ഷാഹിനക്ക് നല്‍കിയ അഭിമുഖത്തില്‍ അവള്‍ പറയുന്നുണ്ട്.

ഇതൊരു സൂര്യനെല്ലിയുടെ മാത്രം കാര്യമല്ല. രാജ്യത്ത് തെളിഞ്ഞും തെളിയാതെയും കിടക്കുന്ന ആയിരമോ പതിനായിരമോ കണക്കിന് ബലാത്സംഗക്കേസുകളുടെ കാര്യമാണ്. ഇവരില്‍ ഇരകള്‍ മരിച്ചവരാവാം വിചാരണകള്‍ക്കിടെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന നിര്‍ജ്ജീവ ജീവിതങ്ങളാവാം.

ബലാത്സംഗക്കേസില്‍ രണ്ടു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് രാജ്യത്തെ ക്രിമിനൽ നടപടി ചട്ടം (സി.ആര്‍.പി.സി) അനുശാസിക്കുന്നത്. എന്നാല്‍ ഒരു കേസില്‍ മാത്രം ഇരയുടെ സ്റ്റേറ്റ്‌മെന്റുകള്‍ രേഖപ്പെടുത്താന്‍ അതിവേഗ കോടതി എട്ടുമാസമാണെടുത്തത്. അതും രാജ്യത്തെ ഏറ്റവും കാര്യക്ഷമമെന്ന കീര്‍ത്തിയുള്ള ഡല്‍ഹി കോടതികളിലൊന്നില്‍.

ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഒരു എന്‍.ജി.ഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ സഹായത്തോടെ പി.എല്‍.ഡിക്കു(പാര്‍ട്‌നേഴ്‌സ് ഫോര്‍ ലോ ഇന്‍ ഡവലപ്‌മെന്റ്)  വേണ്ടിയായിരുന്നു പഠനം. ഡല്‍ഹിയിലെ അതിവേഗ കോടതികളില്‍ കെട്ടിക്കിടക്കുന്ന പതിനാറോളം കേസുകള്‍ പരിശോധിക്കുകയും ഇരകളുമായി സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അവശ്യമായ നിര്‍ദ്ദേശങ്ങളും ഇതില്‍ സമര്‍പ്പിച്ചിട്ടുണ്ട.

വിചാരണക്ക് രണ്ടുമാസത്തെ കാലാവധിയെന്നത് ആരും നടപ്പാക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരകളുടെ ഭാഗം മാത്രം പരിഗണിക്കാന്‍ ഇതിലേറെ സമയമെടുക്കുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളുടെ ഫലം ലഭിക്കാന്‍ വൈകുന്നതും കേസുകളഉടെ ആധിക്യവും ഇതിന് കാരണമായേക്കാമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഭരണകൂടവും മറ്റു വ്യവസഥിതികളും കര്‍ശന നിലപാട് കൈവരിക്കുകയാണെങ്കില്‍ ഒരളവോളം പരിഹാരമാവുമെന്നും എന്‍ജി.ഒ പറയുന്നു.

പലപ്പോഴും ഇരകളും സാക്ഷികളും കേസില്‍ നിന്ന് പിന്മാറുന്നു. ഇവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പു വരുത്താത്തത് പാളിച്ചയാണ്. അഭിഭാഷകരുടെ ഭാഗത്തു നിന്നുള്ള ചോദ്യങ്ങളും ശ്രദ്ധിക്കപ്പടേണ്ടതാണ്. ഇരകളുടെ നിയമപരമായ അജ്ഞതയും ചൂഷണം ചെയ്യപ്പെടുന്നു. ഇതിന് ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തണം. നിയമപരമായ സഹായവും മറ്റു പിന്തുണയും ഇരകള്‍ക്ക് നല്‍കാന്‍ ഏജന്‍സി ബാധ്യസ്ഥരാവണം. നഷ്ടപരിഹാരത്തുക ലഭിക്കലടക്കമുള്ള കാര്യങ്ങള്‍ ഇരകള്‍ക്ക് പ്രാപ്യമാവാന്‍ ഈ നീക്കം സഹായകമാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.  




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago