HOME
DETAILS

'എങ്ങിനെയാണവര്‍ക്ക് എന്റെ കുഞ്ഞിനെ കൊല്ലാന്‍ കഴിഞ്ഞത്'- ഉള്ളം തകര്‍ന്ന് ജുനൈദിന്റെ ഉപ്പയും ഉമ്മയും

  
backup
June 24 2017 | 08:06 AM

junaid-stabbed-to-death-on-train

ഹാഫിള് (ഖുര്‍ആന്‍ മന:പാഠമാക്കിയ ആള്‍) ആയതിനു ശേഷമുള്ള ജുനൈദിന്റെയും ഹാഷിമിന്റെയും ആദ്യ പെരുന്നാളാണ്. ഗംഭീരമാക്കണം. ആരും കണ്ടാല്‍ ഇഷ്ടമാവുന്ന രൂപത്തില്‍ ഒരുങ്ങി നില്‍ക്കണം. ഇതൊക്കെയായിരുന്നു കോടി വാങ്ങാനായി ഡല്‍ഹിക്കു തിരിക്കുമ്പോള്‍ ആ സഹോദരങ്ങളുടെ കണക്കു കൂട്ടല്‍. സന്തോഷത്തിന് ആക്കം കൂട്ടാന്‍ ഉമ്മ നല്‍കിയ സമ്മാനത്തുകയുമുണ്ട് കയ്യില്‍.  ഹാഫിള് ആയി തിരിച്ചു വന്നപ്പോള്‍ ഉമ്മ സമ്മാനമായി നല്‍കിയതാണ് 1500 രൂപ. അയല്‍വാസികള്‍ക്കു വിതരണം ചെയ്യാന്‍ മധുരം വാങ്ങാനുമേല്‍പിച്ചിരുന്നു ഉമ്മ. ഡല്‍ഹി ജുമാ മസ്ജിദും സന്ദര്‍ശിച്ച് സൂര്യനസ്തമിക്കും മുമ്പ് തിരിച്ചെത്താമെന്ന് ഉമ്മാക്ക് ഉറപ്പു നല്‍കിയിട്ടാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. മൂത്തമകന്‍ ഷാക്കിറുമുണ്ടായിരുന്നു കൂടെ.

അവര്‍ തിരിച്ചെത്തി. മൂവരുമില്ല..രണ്ടുപേര്‍..സഹോദരന്റെ അനക്കമറ്റ ശരീരവുമായി. വര്‍ഗവെറിയന്‍മാര്‍ അവരുടെ വിദ്വേഷക്കത്തിക്കിരയാക്കിയതായിരുന്നു ആ പതിനാറുകാരനെ.

'ഒത്തിരി സന്തോഷത്തിലായിരുന്നു ജുനൈദ്. പെരുന്നാളിനു മുമ്പു തന്നെ ഹാഫിള് പട്ടം നേടി. നോമ്പു കാലത്ത് മുഴുവന്‍ പള്ളിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരിക്കാറായിരുന്നു അവര്‍ രണ്ടുപേരും. നല്ല വസ്ത്രങ്ങള്‍ വാങ്ങാമെന്ന നിലക്കാണ് ഡല്‍ഹിയിലേക്കു പോയത്. വീട്ടില്‍ നേരത്തെ തിരിച്ചെത്താമെന്ന് അവന്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍ എന്റെ മോന്റെ മൃതദേഹമാണല്ലോ ഈ വീട്ടിലെത്തിയത്.'- ഹൃദയം തകര്‍ന്ന് ജുനൈദിന്റെ ഉപ്പ ജലാലുദ്ദീന്‍ പറയുന്നു.

[caption id="attachment_361809" align="aligncenter" width="620"] ഹാഷിമും ജലാലുദ്ദീനും[/caption]



അവന്‍ കൊച്ചു കുട്ടിയായിരുന്നില്ലേ. പതിനാറു വയസ്സല്ലെ അവനായിട്ടുളളു. എങ്ങിനെയാണ് അവര്‍ക്ക് എന്റെ കുഞ്ഞിനെ ഇത്ര ക്രൂരമായി കൊല്ലാന്‍ കഴിഞ്ഞത്- ജലാലുദ്ദീന്‍ ചോദിച്ചു. 'വിവരമറിഞ്ഞ് ഞാന്‍ ചെല്ലുമ്പോള്‍ ചോരയില്‍ കുളിച്ച സഹോദരന്റെ ശരീരവും മടിയില്‍ കിടത്തി സ്‌റ്റേഷനില്‍ ഇരിക്കുകയായിരുന്നു ഹാഷിം'.
 
വിളിക്കാന്‍ ചെല്ലാന്‍ ഷാക്കിര്‍( ജുനൈദിന്റെ മൂത്ത സഹോദരന്‍) ആവശ്യപ്പെട്ടതനുസരിച്ച് ജലാല്‍ സ്‌റ്റേഷനില്‍ ചെന്നിരുന്നു. അവിടെ എത്തിയപ്പോള്‍ ട്രെയിന്‍ പോയിരുന്നു. ഷാക്കിറിനേയും കുട്ടികളെയും അവിടെ കാണുകയും ചെയ്തില്ല.  എല്ലാവരുടെ ഫോണിലേക്കും മാറി മാറി വിളിച്ചു നോക്കി. ആരും എടുത്തില്ല. അവര്‍ വീട്ടിലേക്കു പോയിക്കാണും എന്ന് വിചാരിച്ചു. അവര്‍ക്കായി ഞാനിവിടെ തേടുമ്പോള്‍ അവരവിടെ ജീവനു വേണ്ടി മല്ലിടുകയാണെന്ന് ആരറിഞ്ഞു- ജലാലിന്റെ വാക്കുകള്‍ കണ്ണീരായി.

വെള്ളിയാഴ്ച വരെ ജുനൈദിന്റെ ഉമ്മയോട് സംഭവം പറഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് അയല്‍വാസികളായ സ്ത്രീകള്‍ വന്നിട്ടും അവള്‍ക്കൊന്നും മനസ്സിലായിരുന്നില്ല. സമയം കഴിഞ്ഞിട്ടും കുട്ടികള്‍ എത്താഞ്ഞ് അവള്‍ വേവലാതി പൂണ്ടപ്പോഴെല്ലാം ഞങ്ങള്‍ ഓരോന്ന് പറഞ്ഞൊഴിയുകയായിരുന്നു. മകന്റെ മൃതദേഹം വീട്ടില്‍ കൊണ്ടു വന്നപ്പോഴാണ് അവള്‍ വിവരമറിഞ്ഞത്- ജലാല്‍ പറഞ്ഞു.

മകന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഒട്ടും മോചിതയായിട്ടില്ല ഉമ്മ സൈറ. മനസ്സ് സമനിലയിലെത്തുമ്പോഴെല്ലാം അവന്റെ ശബ്ദം അവളെ തേടിയെത്തുന്നു. ഉമ്മ നല്‍കിയ സമ്മാനത്തുക വാങ്ങി ഉമ്മാനെ ഇറുകെ പിടിച്ച് അവന്‍ തന്ന ഇഷ്ടങ്ങള്‍ അവളില്‍ ഇപ്പോള്‍ മുറിവാവുകയാണ്.  തന്റെ ജീവിത്തില്‍  ഇനിയൊരിക്കലും പെരുന്നാളിന്റെ സന്തോഷങ്ങളുണ്ടാവില്ലെന്ന് സൈറ ഈറനാവുന്നു. ഹാഫിള് ആവുകയെന്ന വലിയൊരു സ്വപ്‌നം പൂര്‍ത്തിയായതിന്റെ അടുത്ത ദിവസമാണവനെ..ഈ ക്രൂരതകളെ എങ്ങിനെയാണ് ന്യായീകരിക്കുക...ഈ നഷ്ടം എങ്ങിനെയാണ് ഞങ്ങള്‍ നികത്തുക...കണ്ണീരടക്കാനാവാതെ ജലാലും സൈറയും മൗനികളായി...  

[caption id="attachment_361810" align="aligncenter" width="620"] ജുനൈദിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും[/caption]



വ്യാഴാഴ്ച അര്‍ധരാത്രിയാണ് നോയിഡയിലെ അസോട്ടിയില്‍ ബല്ലഭ്ഗഡ് സ്വദേശി ഹാഫിസ് ജുനൈദ് കൊല്ലപ്പെടുന്നത്. ഓടുന്ന ട്രെയിനില്‍ സംഘ്പരിവാര്‍ അക്രമികള്‍ കുത്തിക്കൊല്ലുകയായിരുന്നു. സഹോദരങ്ങളായ ഹാഷിമും ഷാക്കിറും കൂടെയുണ്ടായിരുന്നു.  ബല്ലബ്ഗഡ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്ന ഇവരെ തടഞ്ഞുവയ്ക്കുകയും അസോട്ടിയിലെത്തിയപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമിച്ചശേഷം ജുനൈദടക്കമുള്ളവരെ ട്രെയിനിനുപുറത്തേക്കു തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ ഷാക്കിര്‍ (24) എയിംസില്‍ ചികിത്സയിലാണ്. പെരുന്നാളിനായി ഡല്‍ഹിയില്‍നിന്നു സാധനങ്ങള്‍ വാങ്ങിയശേഷം മധുരയിലേക്കുള്ള ലോക്കല്‍ ട്രെയിനില്‍ മടങ്ങുകയായിരുന്നു ഇവര്‍.

തുഗ്ലക്കാബാദില്‍ നിന്ന് കയറിയ അഞ്ചംഗ സംഘ്പരിവാര്‍ സംഘം മുസ്‌ലിം വേഷം ധരിച്ച ഇവരോട് സീറ്റൊഴിഞ്ഞ് കൊടുക്കാന്‍ ആവശ്യപ്പെടുകയും തയാറാകാത്തതിനെ തുടര്‍ന്ന് വര്‍ഗീയമായി പരിഹസിക്കുകയുമായിരുന്നു. തുടര്‍ന്ന് ബല്ലഭ്ഗഡില്‍ ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചു. ഇതിനിടെയാണ് സംഘത്തിലെ രണ്ടുപേര്‍ കത്തിയെടുത്ത് കുത്തിയത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago