HOME
DETAILS

സിറിയന്‍ അധിനിവേശത്തിന്റെ പിന്നാമ്പുറം

  
backup
October 26 2019 | 19:10 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

 

തുര്‍ക്കിയുടെ സിറിയന്‍ അധിനിവേശത്തിനു തല്‍ക്കാലം അറുതിവന്നിരിക്കുന്നു. ആദ്യം അമേരിക്കയുമായും പിന്നീട് റഷ്യയുമായും ഉണ്ടാക്കിയ സംയുക്തകരാര്‍ തുര്‍ക്കി അംഗീകരിക്കുകയുണ്ടായി. എന്നാല്‍ സൈനികനീക്കം ആരംഭിച്ചത് മുതല്‍ മുന്‍പ് ഫലസ്തീനികളെ ഇസ്‌റാഈല്‍ വെടിവച്ചിടുന്നതിന്റെയും പണ്ട് ഇറാഖിലും സിറിയയിലും അമേരിക്കയും ഐ.എസുമൊക്കെ നടത്തിയ കിരാത ആക്രമണത്തിന്റെയും വ്യാജചിത്രങ്ങളും വാര്‍ത്തകളും കുര്‍ദുകളുടേതെന്ന് പറഞ്ഞ് പ്രചരിപ്പിക്കപ്പെട്ടു. തുര്‍ക്കിക്കും ഉര്‍ദുഖാനുമെതിരേ വാര്‍ത്തകള്‍ മെനയാന്‍ ജൂതലോബി ഏര്‍പ്പെടുത്തിയ രണ്ടു ഡസനോളം പി.ആര്‍ കമ്പനികളെ കുറിച്ചും അവ പടച്ചുവിടുന്ന വ്യാജവാര്‍ത്തകളെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അവരായിരുന്നു ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നത്.
ലോകരാഷ്ട്രീയം ചിലപ്പോഴൊക്കെയും മാഫിയകളുടെ മേശപ്പന്താട്ടം പോലെയാണ്. ഇന്ന് പറഞ്ഞതും നാളെ പറയുന്നതിനുമിടയില്‍ കോടികള്‍ മറിയുന്നതിനനുസരിച്ച് അഭിപ്രായങ്ങളും ഇളകിമറിയും. അമേരിക്കയും ഇറാനും റഷ്യയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും പുതിയ നാടകത്തില്‍ അവരവരുടെ പങ്ക് ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്നു. തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ലോകമാധ്യമങ്ങളുടെ ഒത്താശയോടെയാണ് പലരും ലക്ഷ്യം നേടുന്നതെങ്കില്‍ ചില ലോകനേതാക്കള്‍ തങ്ങളെ വീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ജനസഞ്ചയത്തെ കൂടെ നിര്‍ത്തുന്നതും കബളിപ്പിക്കുന്നതും സമൂഹമാധ്യമങ്ങള്‍ വഴിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം . കഴിഞ്ഞ ഒരാഴ്ചയില്‍ കുര്‍ദുകളോടും തുര്‍ക്കിയോടുമുള്ള നിലപാട് അറിയിച്ച അദ്ദേഹത്തിന്റെ ട്വീറ്റ് മാത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകുന്നതാണ്.
കുര്‍ദിഷ് പ്രശ്‌നത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്വന്തമായി ഭാഷയും സംസ്‌കാരവും പൈതൃകങ്ങളുമുള്ള ഒരു സമൂഹമാണ് കുര്‍ദുകള്‍. ഇറാഖ്, സിറിയ, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ മതന്യൂനപക്ഷമായാണ് കുര്‍ദുകള്‍ ജീവിക്കുന്നത്. എന്നാല്‍ ചരിത്രപരമായി അടിച്ചമര്‍ത്തുകയെന്ന നയമാണ് ഈ നാലു രാജ്യങ്ങളുടെ ഭരണകൂടങ്ങളും കാലങ്ങളായി കുര്‍ദുകളോട് സ്വീകരിച്ചു വന്നിട്ടുള്ളത്. സിറിയയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമാണ് കുര്‍ദുകള്‍. രാജ്യത്തിന്റെ മൊത്ത ജനസംഖ്യയുടെ 12 ശതമാനത്തോളം വരുന്ന കുര്‍ദുകള്‍ തെക്കന്‍ കുര്‍ദിസ്ഥാനിലെ ഹസാക്ക, അല്‍ കാമിഷി, ഐനുല്‍ അറബ് എന്നറിയപ്പെടുന്ന കൊബാനി എന്നീ പ്രദേശങ്ങളിലാണ് അധിവസിക്കുന്നത്. തുര്‍ക്കിയുടെ അതിര്‍ത്തിയിലുള്ള അഫ്രിന്‍ ആണ് കുര്‍ദുകളുടെ മറ്റൊരു പ്രധാന കേന്ദ്രം. തെക്കന്‍ ഇറാഖിലെ കുര്‍ദിസ്ഥാന്‍ പോലെ സിറിയയിലെ പടിഞ്ഞാറന്‍ കുര്‍ദിസ്ഥാന്‍ അഥവാ റോജാവ 2013 മുതല്‍ സ്വയം ഭരണാവകാശം ഉണ്ടെന്ന് അവകാശപ്പെടുന്ന പ്രദേശമാണ്.
ഐ.എസിനെതിരേയുള്ള യുദ്ധത്തില്‍ മേഖലയില്‍ ഏറ്റവും ശക്തമായി പോരാടിയതിന് കുര്‍ദിഷ് സേനയായ 'പെഷമര്‍ഗ'യെ ലോക മാധ്യമങ്ങളൊന്നടങ്കം പുകഴ്ത്തിയിരുന്നു. അസദ് ഭരണകൂടവും പടിഞ്ഞാറന്‍ ശക്തികളും ഐ.എസിനെ തുടച്ചുനീക്കുന്നത് വരെയും കുര്‍ദിഷ് സേനയെ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ശക്തമായ പോരാട്ടങ്ങളിലൂടെയും നിരന്തരമായ ചെറുത്തുനില്‍പ്പിലൂടെയും ഇറാഖി കുര്‍ദിസ്ഥാനിനു കീഴിലുള്ള 'പെഷമര്‍ഗ'യാണ് അതിര്‍ത്തി പ്രദേശമായ കൊബാനിയുള്‍പ്പെടെ പല പ്രദേശങ്ങളും ഐ.എസില്‍നിന്ന് മോചിപ്പിച്ചത്. സിറിയയിലെ കുര്‍ദിഷ് പാര്‍ട്ടിയും മേഖലയിലെ ശക്തമായ സാന്നിധ്യവുമായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ പാര്‍ട്ടി (വൈ.പി.ജി) ആണ് ഇതിനു നേതൃത്വം നല്‍കിയിരുന്നത്. ഭരണകൂടത്തിനെതിരേ പ്രതിപക്ഷത്തോടൊപ്പം നിന്ന് പൊരുതുന്ന വൈ.പി.ജിക്ക് അന്നു അമേരിക്കന്‍ സഹായം ലഭിച്ചിരുന്നു. അതേ അമേരിക്ക ഇന്ന് ചോദിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തില്‍ കുര്‍ദുകള്‍ എന്തുകൊണ്ട് തങ്ങളെ സഹായിച്ചില്ലെന്നും!!
തുര്‍ക്കിയിലെ കുര്‍ദുകള്‍
എന്താണ്ട് 80 മില്യന്‍ ജനങ്ങള്‍ വസിക്കുന്ന തുര്‍ക്കിയില്‍ അതിന്റെ 18 (30 ലക്ഷം) ത്തോളമുണ്ട് കുര്‍ദുകളുടെ ജനസംഖ്യ. തുര്‍ക്കിയിലെ മതന്യൂനപക്ഷമായ കുര്‍ദുകളുടെ ഭരണകൂടത്തോടുള്ള പോരാട്ടങ്ങള്‍ക്ക് 39 വര്‍ഷത്തെ പ്രായമുണ്ട്. 1980ലാണ് പി.കെ.കെ (ഠവല ഗൗൃറശേെമി ണീൃസലൃ െജമൃ്യേ) എന്ന സംഘടന 30 കുര്‍ദുകളെ മൃഗീയമായി വകവരുത്തി കൊലപാതക പരമ്പരകള്‍ക്ക് തുടക്കമിട്ടത്. ലാറ്റിന്‍ അമേരിക്കയിലെ ഉല്‍പതിഷ്ണുക്കളായ ഇടത് വിപ്ലവപ്പാര്‍ട്ടികളുടെ സ്വാധീനമുള്‍ക്കൊണ്ട് രൂപീകരിക്കപ്പെട്ട പി.കെ.കെയുടെ സൈദ്ധാന്തിക അടിത്തറ 'കലാപത്തിലൂടെ ശക്തി' എന്നായിരുന്നു. ഏതാണ്ട് 40,000 ആളുകളെ കൊലക്ക് കൊടുത്ത പോരാട്ടങ്ങള്‍ക്ക് 2013ലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അന്നു ജയില്‍ തടവുകാരനായിരുന്ന കുര്‍ദിഷ് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ് അബ്ദുല്ല ഒച്‌ലാനുമായുള്ള ചര്‍ച്ചയിലൂടെയാണ് തുര്‍ക്കി ഗവണ്‍മെന്റ് കുര്‍ദുകളുമായുള്ള സന്ധിസംഭാഷണങ്ങളുടെ വാതില്‍ തുറന്നത്. എന്നാല്‍ ഏതാനും വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചോരമണക്കുന്ന പുകപടലങ്ങള്‍ വീണ്ടുമുയര്‍ന്നു. തുര്‍ക്കിയിലെ ഭരണകൂടത്തിനു എന്നും തലവേദന സൃഷ്ടിക്കുന്ന കുര്‍ദിഷ് തീവ്രവാദികളായ പി.കെ.കെ കലാപത്തിലൂടെയായിരുന്നു അവരുടെ വിപ്ലവ മുന്നേറ്റങ്ങള്‍ക്ക് ശക്തിപകര്‍ന്നത്. തുര്‍ക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഖാന്‍ പല രീതിയില്‍ നിരന്തരം ഇവരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പി.കെ.കെ അവരുടെ തീവ്രവാദ ലൈന്‍ ഉപേക്ഷിക്കാന്‍ തയാറായിരുന്നില്ല.
സിറിയയില്‍ തുര്‍ക്കിയുടെ
അധിനിവേശം
ഐ.എസിനാല്‍ ഛിന്നഭിന്നമാവുകയും ആഭ്യന്തരകലഹങ്ങളാലും അന്താരാഷ്ട്ര ഇടപെടലുകളാലും പാപ്പരാവുകയും ചെയ്ത സിറിയന്‍ ഗ്രാമങ്ങളില്‍ തുര്‍ക്കി സൈനിക മുന്നേറ്റം നടത്തുന്നതെന്തിനാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന നിറം പിടിപ്പിച്ച കഥകള്‍ വായിക്കുമ്പോള്‍ ഏതൊരാളും ചോദിച്ചു പോകും. സിറിയയില്‍ തുര്‍ക്കിക്ക് എന്തു കാര്യമെന്ന ചോദ്യം സ്വഭാവികവുമാണ്. സിറിയയില്‍ നിന്ന് ഐ.എസ് തീവ്രവാദികള്‍ നീങ്ങിയിട്ടും രാജ്യത്തെ പുനഃസ്ഥാപിക്കാനോ രാജ്യനിവാസികളെ തിരിച്ചു വിളിക്കാനോ യാതൊരു നടപടികളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തുര്‍ക്കിയിലെ കുര്‍ദ് തീവ്രവാദികളായ പി.കെ.കെയും സിറിയയിലെ കുര്‍ദിഷ് ഗ്രൂപ്പായ വൈ.പി.ജിയും സിറിയക്കും തുര്‍ക്കിക്കും നിരന്തരം ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തുര്‍ക്കിയുടെ തെക്കന്‍ അതിര്‍ത്തിയില്‍നിന്ന് ഏതാണ്ട് 30 കി.മീ വീതിയില്‍ 400ഓളം കി.മീ ചുറ്റളവില്‍ ഒരു മേഖലയെ 'സൈഫ് സോണ്‍' ആക്കിയെടുക്കാന്‍ തുര്‍ക്കി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
രണ്ടു ലക്ഷ്യങ്ങളാണ് തുര്‍ക്കി ഇതില്‍ കാണുന്നത്. മുഴുവന്‍ തീവ്രവാദികളില്‍നിന്നും വടക്കന്‍ സിറിയയിലെ ഈ പ്രദേശത്തെ മോചിപ്പിച്ച് നാലു മില്യനോളം വരുന്ന സിറിയന്‍ അഭയാര്‍ഥികളെ ഈ സുരക്ഷിത മേഖലയിലേക്ക് തിരിച്ചു കൊണ്ടുവരലാണ് ഒന്നാമത്തേത്. അതിര്‍ത്തിയിലെ തീവ്രവാദഭീഷണി ഇല്ലായ്മ ചെയ്യലാണ് രണ്ടാമത്തേത്. 'ഓപറേഷന്‍ പീസ് സ്പ്രിങ്' എന്ന് പേരിട്ട ഈ തുറന്ന സൈനിക പോരാട്ടം യഥാര്‍ഥത്തില്‍ ആര്‍ക്കെതിരാണെന്ന് ചോദിച്ചാല്‍ യാതൊരു സംശയവുമില്ല, കുര്‍ദ് തീവ്രവാദികള്‍ എന്ന് മുദ്രകുത്തപ്പെട്ട പി.കെ.കെക്കും അവരുടെ സിറിയന്‍ പക്ഷം വൈ.പി.ജിക്കും എതിരേയാണ്. ഈ പോരാട്ടം തീവ്രവാദഗ്രൂപ്പുകള്‍ക്ക് നേരെയാണെന്നും ലക്ഷ്യം തുര്‍ക്കിയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുകയാണെന്നും അതുവഴി മുഴുവന്‍ അഭയാര്‍ഥികള്‍ക്കും സുരക്ഷിതമായ തിരിച്ചുവരവിനു സാധ്യതയൊരുക്കുമെന്നും തുര്‍ക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഖാന്‍ അധിനിവേശമാരംഭിക്കുമ്പോള്‍ വ്യക്തമാക്കിയിരുന്നു. സിറിയയില്‍ പ്രശ്‌നങ്ങള്‍ പെരുകുന്നത് തുര്‍ക്കിക്ക് ഭീഷണിയാകുമെന്നതിനാല്‍ ഇനിയും മൗനമവലംബിക്കാന്‍ സാധ്യമല്ലെന്നാണ് തുര്‍ക്കിഷ് ഭരണകൂടത്തിന്റെ നിലപാട്.
ഇത്രയും കൊടുമ്പിരി കയറിയ പോരാട്ടമെന്ന് ആഗോള മാധ്യമങ്ങള്‍ വിലയിരുത്തുന്നുണ്ടെങ്കിലും സൈനിക മുന്നേറ്റത്തില്‍ ഏതാണ്ട് 200ല്‍ താഴെ ആളുകളാണ് വധിക്കപ്പെട്ടിട്ടുള്ളത്. അതില്‍ 125ഓളം പേര്‍ കുര്‍ദിഷ് സൈനികരാണ്. അതേസമയം പോരാട്ടം നടക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി യു.എന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകളില്‍നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായി പിന്മാറിയതിനു തൊട്ടുപുറകെയാണ് തുര്‍ക്കിയുടെ സൈനിക നടപടി ആരംഭിച്ചത്. എന്നാല്‍ സൈനിക നടപടിക്ക് പ്രതികാരമായി പിടിച്ചുവച്ചിട്ടുള്ള മുഴുവന്‍ ഐ.എസ് തീവ്രവാദികളെയും ജയിലില്‍നിന്ന് ഇറക്കിവിടുമെന്നും മുഴുവന്‍ തുര്‍ക്കിഷ് ഗ്രാമങ്ങളിലും സ്‌ഫോടനങ്ങള്‍ ഒരുക്കുമെന്നും പി.കെ.കെ അറിയിച്ചു. ഇത് വീണ്ടും ഐ.എസിന്റെ കരങ്ങളിലേക്ക് സിറിയയെ തള്ളിവിടാന്‍ കാരണമായേക്കും. ഇതിനകം ഐ.എസ് ബന്ധമുള്ള 750ഓളം പേരെയെങ്കിലും തുറന്നുവിട്ടതായി വാര്‍ത്തകളുണ്ട്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ശക്തികളും തുര്‍ക്കിയുടെ നടപടിയെ അപലപിച്ചു. കുര്‍ദുകള്‍ സിറിയന്‍ ഭരണകൂടവുമായി ഒരു കരാറുണ്ടാക്കി തുര്‍ക്കിയെ സംയുക്തമായി നേരിടാനുള്ള പദ്ധതി തയാറാക്കി വരുമ്പോഴേക്കും അമേരിക്കയുടെ ഒഴിവിലേക്ക് റഷ്യ പ്രവേശിച്ചു കഴിഞ്ഞു. ഈ കരാര്‍ പ്രകാരം അതിര്‍ത്തിയിലെ ഭീഷണിയായ കുര്‍ദുകളെ നിശ്ചിത അളവിലുള്ള പ്രദേശത്ത് റഷ്യന്‍ സേനയും തുര്‍ക്കിയും ഒന്നിച്ചു നേരിടും.
കുളംകലക്കിയും കലാപമുണ്ടാക്കിയും രാഷ്ട്രീയലാഭം നേടുന്നതിന്റെ കാലം കഴിഞ്ഞു. തുര്‍ക്കിയിലെയും സിറിയയിലെയും കുര്‍ദിഷ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകേണ്ടതുണ്ട്. തുര്‍ക്കി ഉയര്‍ത്തുന്ന അഭയാര്‍ഥി വിഷയങ്ങളും രമ്യമായി പരിഹരിക്കപ്പെടണം. മുഴുവന്‍ അഭയാര്‍ഥികള്‍ക്കും സുരക്ഷിതമായി തങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ അന്താരാഷ്ട്ര ശക്തികള്‍ വഴിയൊരുക്കണം. സിറിയന്‍ ഭരണകൂടവുമായി സന്ധിസംഭാഷണമാണ് മുന്നോട്ട് വയ്ക്കുന്ന മുന്നിലുള്ള ഏറ്റവും നല്ലവഴി. അതേസമയം ആഗോളമാധ്യമങ്ങള്‍ ഭൂരിപക്ഷവും തുര്‍ക്കിക്കെതിരേ നീങ്ങുന്നത് പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്. യുദ്ധത്തിനു സമ്മര്‍ദം ചെലുത്തുന്ന പിന്നാമ്പുറ ശക്തികളെ കുറിച്ചൊന്നും യാതൊരു ചര്‍ച്ചയുമില്ല. നേരെത്തെ ഇറാഖിലും സിറിയയിലുമുണ്ടായ യുദ്ധത്തില്‍ ലക്ഷക്കണക്കിനു പിഞ്ചുമക്കള്‍ പിടഞ്ഞ് മരിച്ചപ്പോള്‍ ഇല്ലാതിരുന്ന മാനുഷികത ഇപ്പോള്‍ തുര്‍ക്കിക്കെതിരേ ഉയര്‍ത്തുന്നതില്‍ ആശങ്കയുണ്ട്. അമേരിക്ക അഫ്ഗാനിസ്ഥാനിലും ഇസ്‌റാഈല്‍ ഫലസ്തീനിലും നടത്തിയ നരനായാട്ടില്‍ ഇല്ലാത്ത നിലവിളി ഇപ്പോള്‍ ഉണ്ടാകുന്നതില്‍ സ്ഥാപിത താല്‍പര്യമുണ്ടെന്നര്‍ഥം. സൗഊദിയുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി ആയിരക്കണക്കിനു യമനികള്‍ പിടഞ്ഞുവീണപ്പോഴും ഈ പ്രചാരകരും സാമൂഹ്യജീവികളും ഒട്ടുമുണര്‍ന്നു കണ്ടില്ല.
ലോകത്തിനു മുന്നില്‍ ഉര്‍ദുഖാന്‍ ഉയര്‍ന്നു നിന്നപ്പോള്‍, ഏറ്റവും ഒടുവില്‍ യു.എന്നില്‍ തലയുയര്‍ത്തി പശ്ചാത്യശക്തികളുടെ മുഖത്ത് നോക്കി ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ ഇസ്‌റാഈല്‍ ഉള്‍പ്പെടെ പല വമ്പന്‍ ശക്തികളെയും അതേറെ അസ്വസ്ഥമാക്കിയിരുന്നു. ആയുധ വിപണിയില്‍ തങ്ങള്‍ക്ക് ലാഭമുണ്ടാകുന്ന സാമ്പത്തികമായ ഒരു നീക്കുപോക്കിനാണ് പാശ്ചാത്യ ശക്തികള്‍ കിണഞ്ഞ് ശ്രമിക്കുന്നത് എന്നതിനാല്‍ അവരുടെ പക്ഷങ്ങള്‍ നീതിയുടേതാകണമെന്നില്ല. അതുകൊണ്ടുതന്നെ കലാപങ്ങളുടെയും സൈനിക നടപടികളുടെയും വഴിക്ക് ഉര്‍ദുഖാനെ തള്ളിവിടാനാണ് അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത് എന്ന് കാണാതിരുന്നുകൂടാ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  28 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  34 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago