ഗ്രാമീണ മേഖലയില്‍ കെ.എസ്.ആര്.ടി.സിയുടെ സേവനം കാര്യക്ഷമമാക്കണം: ജില്ലാ വികസന സമിതി
കൊല്ലം: ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ കെ.എസ്.ആര്.ടി.സിയുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ഈ പ്രദേശങ്ങളില്‍ പഴക്കമില്ലാത്ത ബസുകള്‍ ലഭ്യമാക്കണമെന്നും ഏറെക്കാലമായി നിലവിലുള്ള സര്‍വീസുകള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും എം.എല്‍.എ മാരായ മുല്ലക്കര രത്നാകരനും കോവൂര്‍ കുഞ്ഞുമോനും എന്‍ വിജയന്‍പിള്ളയും യോഗത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ സ്കൂളുകളില്‍ കുട്ടികള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണമെന്നും മുല്ലക്കര രത്നാകരന് പറഞ്ഞു.
നെടുമണ്‍കാവ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും സ്റ്റാഫ് നഴ്സുമാരെയും ജീവനക്കാരെയും നിയോഗിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ മിത്ര റ്റി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, വൈസ് പ്രസിഡന്റ് കെ വിജയന്‍പിള്ള, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."