HOME
DETAILS

ഖഷോഗി വധം മൃതദേഹം വിദേശത്തേക്ക് കടത്തിയെന്ന് സംശയം

  
backup
November 18, 2018 | 7:06 PM

%e0%b4%96%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4

 

അങ്കാറ: സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം രാജ്യത്തിനു പുറത്തേക്കു കടത്തിയതായി സംശയമുണ്ടെന്നു തുര്‍ക്കി പ്രതിരോധ മന്ത്രി ഹുല്‍സി അകര്‍. ഭാഗങ്ങളാക്കി കടത്തിയിരിക്കാനാണ് സാധ്യതയെന്നു കാനഡയില്‍ ഹലിഫാക്‌സില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കൊലപാതകം നടത്തി മൂന്നോ നാലോ മണിക്കൂറിനുള്ളില്‍ കൊലയാളികള്‍ രാജ്യംവിട്ടു. ഭാഗങ്ങളാക്കിയ മൃതദേഹം ലഗേജുകളുടെ കൂടെയായിരിക്കും കടത്തിയിട്ടുണ്ടാകുക. നയതന്ത്ര പരിഗണന കാരണത്തനാല്‍ കൊലയാളികള്‍ പരിശോധന നേരിട്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഊദിയില്‍നിന്നെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള 15 അംഗ സംഘമാണ് ഖഷോഗിയെ വധിച്ചതെന്നാണ് തുര്‍ക്കി പറയുന്നത്.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ഭാഗങ്ങളാക്കിയെന്നും തെളിവുകള്‍ നശിപ്പിക്കാനായി ആസിഡ് ഉപയോഗിച്ച് ഇല്ലാതാക്കിയെന്നുമായിരുന്നു തുര്‍ക്കി പ്രോസിക്യൂഷന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, മൃതദേഹം ഭാഗങ്ങളാക്കിയതിനു ശേഷം കോണ്‍സുലേറ്റില്‍നിന്ന് അവശിഷ്ടങ്ങള്‍ പ്രാദേശികര്‍ക്കു നല്‍കിയെന്നാണ് സഊദി പ്രോസിക്യൂട്ടര്‍ ഷലാന്‍ അല്‍ ഷലാന്‍ വ്യാഴാഴ്ച പറഞ്ഞത്.
കൊലപാതകത്തില്‍ പങ്കാളികളായ അഞ്ചു പേര്‍ക്കു വധശിക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നു സഊദി പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. കുറ്റകൃത്യത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കാനും നിര്‍ദേശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ബ്ലൂ ഇക്കോണമി നയം; കേരളത്തില്‍ മീന്‍ കിട്ടാക്കനിയാകും

Kerala
  •  12 days ago
No Image

വീണ്ടും ജീവനെടുത്ത് കടുവ; വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, ഒടുവില്‍ ചേതനയറ്റ് മാരന്‍

Kerala
  •  12 days ago
No Image

താലൂക്ക് ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റില്‍ ഭക്ഷണാവശിഷ്ടം കടിച്ചു പിടിച്ച് എലി; ഇന്‍ഡോറില്‍ രണ്ടു കുട്ടികള്‍ എലിയുടെ കടിയേറ്റ് മരിച്ചത് മാസങ്ങള്‍ക്കുള്ളില്‍

National
  •  12 days ago
No Image

ബംഗ്ലാദേശികളെന്നാരോപിച്ച് അസമിൽ 15 പേരെ നാടുകടത്തി; കുടുംബങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

National
  •  12 days ago
No Image

ഹിന്ദുത്വവാദികൾ പ്രതികളായ അജ്മീർ ദർഗ സ്ഫോടനക്കേസ്; വീണ്ടും തുറക്കാൻ സുപ്രിംകോടതി നിർദേശം

National
  •  12 days ago
No Image

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; ആക്രമിച്ചത് 15 ഓളം പേര്‍, സ്ത്രീകള്‍ക്കും പങ്ക്

Kerala
  •  12 days ago
No Image

നമ്മള്‍ എന്തുകൊണ്ട് തോറ്റു..? അന്തര്‍ധാരയും റാഡിക്കലായ മാറ്റവും.. പിറന്നത് മൂർച്ചയേറിയ ആക്ഷേപഹാസ്യങ്ങൾ 

Kerala
  •  12 days ago
No Image

ഭരണാനുമതിയുണ്ട്; പക്ഷേ, ഫണ്ടില്ല പൊലിസിനുള്ള 'ബോഡി വോൺ കാമറ' പദ്ധതി കടലാസിൽ

Kerala
  •  12 days ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി-ഗവർണർ സമവായം; ആദ്യം എതിർപ്പ്; പിന്നാലെ പ്രതിരോധവുമായി സി.പി.എം

Kerala
  •  12 days ago
No Image

ശ്രീനിവാസന്‍ ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

Kerala
  •  12 days ago