HOME
DETAILS

സവര്‍ക്കറിനു മുന്‍പേ ഭാരതരത്‌നയ്ക്ക് അര്‍ഹന്‍ കാള്‍ മാര്‍ക്‌സ്: ഡോ. കെ.ജി പൗലോസ്

  
backup
October 26, 2019 | 7:44 PM

%e0%b4%b8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%87-%e0%b4%ad%e0%b4%be%e0%b4%b0

കണ്ണൂര്‍: സര്‍വര്‍ക്കറിനു ഭാരതരത്‌ന ബഹുമതി നല്‍കുന്നുവെങ്കില്‍ എത്രയോ മുന്‍പ് ഫസ്റ്റ് വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്നു വിശേഷിപ്പിച്ച കാള്‍ മാര്‍ക്‌സിനാണ് ഭാരതരത്‌ന നല്‍കേണ്ടതെന്നു കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ജി പൗലോസ്. ഭാരതീയ വൈജ്ഞാനിക പഠനത്തില്‍ എന്‍.ഇ ബാലറാമിന്റെ സംഭാവന എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ബ്രിട്ടീഷുകാര്‍ എഴുതിയ ഇന്ത്യയുടെ ചരിത്രം മാറ്റിരചിക്കണമെന്നും ഗുപ്ത സാമ്രാജ്യത്തിന്റെ ഉള്‍പ്പെടെയുള്ള ചരിത്രം വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.
അതേ വേദിയില്‍ വച്ചാണ് 1857ലെ സമരത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ആദ്യം വിശേഷിപ്പിച്ചത് സവര്‍ക്കറാണെന്നും അദ്ദേഹത്തിന് ഭാരതരത്‌ന ബഹുമതി നല്‍കണമെന്നും ആവശ്യമുയര്‍ന്നത്. എന്നാല്‍ 1909ല്‍ സവര്‍ക്കര്‍ ഇക്കാര്യം ഉന്നയിച്ച് ലേഖനമെഴുതുന്നതിന് എത്രയോ മുന്‍പ് കാള്‍ മാര്‍ക്‌സ് ഫസ്റ്റ് വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് എന്ന് ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'വൈദിക കാലഘട്ടത്തിലെ സാമൂഹ്യഘടന' എന്ന വിഷയത്തില്‍ പഞ്ചാംഗം പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഡോ.പി.വി രാമന്‍കുട്ടി, 'ഉപനിഷത്തുക്കളും ക്രൈസ്തവ ദര്‍ശനവും' എന്ന വിഷയത്തില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വേദാന്തം പ്രൊഫ.ഡോ.എ.പി ഫ്രാന്‍സിസ്, 'സൂഫിസം മതങ്ങളുടെ സമന്വയം' എന്ന വിഷയത്തില്‍ എഴുത്തുകാരനും സൂഫി ചിന്തകനുമായ ഇ.എം ഹാഷിം, 'ഹിന്ദുമത രൂപീകരണവും ഭാരതീയ ദര്‍ശനങ്ങളും' എന്ന വിഷയത്തില്‍ തൃശ്ശൂര്‍ അച്യുതമേനോന്‍ ഗവ.കോളജ് അസി.പ്രൊഫ.ഡോ.പി.എസ് മനോജ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എന്‍.ശ്രീകുമാര്‍ ആമുഖഭാഷണം നടത്തി. സി.എന്‍ ചന്ദ്രന്‍, പി.സന്തോഷ്‌കുമാര്‍, ഒ.കെ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  9 days ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  9 days ago
No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  9 days ago
No Image

തെരുവ് പശുക്കള്‍ക്ക് സൊമാറ്റോ ആപ്പുവഴി ചപ്പാത്തി ഓര്‍ഡര്‍ ചെയ്ത് യുവതി; പണം വാങ്ങാതെ ഡെലിവറി പങ്കാളിയുടെ കരുതല്‍

National
  •  9 days ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  9 days ago
No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  9 days ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  9 days ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  9 days ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  9 days ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  9 days ago