HOME
DETAILS
MAL
ഇറച്ചിയില്‍ പുഴു: ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി
backup
November 19 2018 | 05:11 AM
കേളകം: കേളകം അടയ്ക്കാത്തോട് എന്നീ ടൗണുകളിലെ ബീഫ് സ്റ്റാള്‍ ചിക്കന്‍ സ്റ്റാള്‍ മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. പരിശോധയില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കാത്ത രണ്ട് ഇറച്ചി കടകള്‍ക്ക് നോട്ടീസ് നല്കി.
കഴിഞ്ഞ ദിവസം കേളകത്തു നിന്നും വെള്ളൂന്നി സ്വദേശിവാങ്ങിയ ബീഫില്‍ നിന്നും പുഴുവിനെ കണ്ടതായുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന. കേളകം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ജി രാജീവ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പ്രതാപ് ചന്ദ്രന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."