മതവിദ്യാര്‍ഥിയുടെ കൊലയാളികളെ ഉടന്‍ പിടികൂടണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ഗുജറാത്തിലെ അറബിക് കോളജ് വിദ്യാര്‍ഥിയെ അകാരണമായി കുത്തിക്കൊലപ്പെടുത്തിയ അക്രമികളെ ഉടന്‍ പിടികൂടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും ആവശ്യപ്പെട്ടു.
പെരുന്നാള്‍ വസ്ത്രം വാങ്ങി സഹോദരങ്ങള്‍ക്കൊപ്പം തിരിച്ച് വീട്ടിലേക്കുവരികയായിരുന്ന ഇവരെ അസഭ്യംപറയുകയും പരിഹസിക്കുകയും ചെയ്ത ശേഷം സീറ്റില്‍നിന്ന് ബലം പ്രയോഗിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. 15 വയസ് പ്രായമുള്ള ഹാഫിസ് ജുനൈദിനെ കുത്തികൊലപ്പെടുത്തുകയും സഹോദരനെ പരുക്കേല്‍പ്പിക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്.
ഇസ്ലാമിക വേഷം ധരിച്ച് സൈ്വര്യമായി യാത്രചെയ്യാന്‍ പോലും പ്രയാസം സൃഷ്ടിക്കുന്ന നിലപാടുകള്‍ ആവര്‍ത്തിക്കപ്പെട്ട് കൂടാ. അക്രമികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ഇത്തരം അക്രമങ്ങള്‍ക്ക് പ്രചോദനമാകുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."