HOME
DETAILS
MAL
സര്‍ക്കാര്‍ ഇരയോടൊപ്പം, പൊലിസ് അന്വേഷണത്തിലെ വിഴ്ച പരിശോധിക്കും- വാളയാറില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
backup
October 28 2019 | 05:10 AM
തിരുവനന്തപുരം: സര്‍ക്കാര്‍ എന്നും ഇരകളോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാര്‍ കേസില്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാളയാര്‍ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസില്‍ പൊലിസ് വീഴ്ച പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷാവശ്യം മുഖ്യമന്ത്രി തള്ളിയില്ല. പുനരന്വേഷണമാണോ സി.ബി.ഐ അന്വേഷണമാണോ ഉചിതമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, വാളയാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."