HOME
DETAILS

അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരേ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്

  
backup
June 24 2017 | 20:06 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8-15


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്.
പരാതിയില്‍ കഴമ്പില്ലെന്നും പരാതിക്കാരന് ആരോപണം തെളിയിക്കാന്‍ കഴിയുന്ന തെളിവുകളോ മൊഴിയോ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നുമുള്ള കാരണങ്ങള്‍ പറഞ്ഞാണ് അന്വേഷണം വേണ്ടെന്നുവച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രണ്ടിലെ എസ്.പി ജയകുമാര്‍ വിജിലന്‍സ് ഡയരക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
2001ല്‍ ഇസ്ര ടെക്‌നോ സ്ഥാപനത്തിന്റെ ഡയരക്ടറായിരുന്നപ്പോള്‍ തമിഴ്‌നാട്ടിലെ രാജപാളയത്ത് ജേക്കബ് തോമസും ഭാര്യയും ചേര്‍ന്ന് 100 ഏക്കര്‍ സ്ഥലം അനധികൃതമായി വാങ്ങിയെന്നാണു പരാതി.
ഇക്കാര്യം ജേക്കബ് തോമസ് സര്‍ക്കാരില്‍നിന്നു മറച്ചുവച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. നേരത്തേ ജേക്കബ് തോമസിന് ക്ലീന്‍ചിറ്റ് നല്‍കിയ പരാതി കഴിഞ്ഞയാഴ്ചയാണ് വീണ്ടും വിജിലന്‍സ് ഡയരക്ടര്‍ മുന്‍പാകെയെത്തിയത്. ഇതില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കാനാണ് എസ്.പിക്ക് ബെഹ്‌റ നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. എന്നാല്‍, ആരോപണം തെളിയിക്കാന്‍ പറ്റുന്ന ഒരുകാര്യവും മൊഴിയിലുണ്ടായിരുന്നില്ല. ഭൂമിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൈമാറിയെങ്കിലും അത് ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതാണെന്നും വ്യക്തമായി. ഈ സാഹചര്യത്തിലാണ് ത്വരിതപരിശോധന വേണ്ടന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് എസ്.പി നല്‍കിയത്. ഇനി ഡയരക്ടറാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് മറികടന്ന് വിജിലന്‍സ് ഡയരക്ടര്‍ അന്വേഷണം പ്രഖ്യാപിക്കുന്ന രീതി സാധാരണഗതിയില്‍ വിജിലന്‍സിലില്ല. ഇതിനാല്‍ ജേക്കബ് തോമസിനെതിരേ അന്വേഷണത്തിനുള്ള സാധ്യതയില്ല.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago