മഹാരാഷ്ട്ര സര്‍ക്കാരും കാര്‍ഷിക വായ്പ എഴുതിത്തള്ളി
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇന്നലെ ഇതുസംബന്ധിച്ച് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇതുസംബന്ധിച്ചുള്ള വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ഓരോ കര്‍ഷകരുടെയും 1.5 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പയാണ് എഴുതിത്തള്ളുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് 34,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന് മുംബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
മറാത്ത രാജാവായിരുന്ന ശിവജിയുടെ പേരിലുള്ള പ്രത്യേക പദ്ധതിപ്രകാരമാണ് വായ്പകള്‍ എഴുതിത്തള്ളുന്നത്. സംസ്ഥാനത്തെ 89 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് വായ്പ എഴുതി തള്ളുന്നതുള്‍പ്പെടെയുള്ള സഹായം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്നലെ വായ്പ എഴുതിത്തള്ളി കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ വായ്പ എഴുതിത്തള്ളല്‍ അംഗീകരിക്കാന്‍ ശിവസേന തയാറായിട്ടില്ല. 2017 ജൂണ്‍ വരെയുള്ള എല്ലാ കാര്‍ഷിക വായ്പകളും എഴുതി തള്ളണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."