HOME
DETAILS
MAL
രജനികാന്ത് നിരക്ഷരനും രാഷ്ട്രീയത്തിന് യോജിക്കാത്ത ആളുമെന്ന് സുബ്രഹ്്മണ്യം സാമി
backup
June 24 2017 | 20:06 PM
ചെന്നൈ:തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെതിരേ അധിക്ഷേപവുമായി ബി.ജെ.പി നേതാവ് സുബ്രഹ്്മണ്യം സാമി.
രജനികാന്ത് സാമ്പത്തിക തട്ടിപ്പുകാരനാണെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിനെതിരേ സുബ്രഹ്്മണ്യം സാമി നേരത്തെ രംഗത്തു വന്നിരുന്നത്. ഇപ്പോഴത്തെ ആരോപണത്തില്‍ രജനി നിരക്ഷരനും രാഷ്ട്രീയ രംഗത്തിന് അനുയോജ്യനുമല്ലെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രജനികാന്തിനെ സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കുന്നതിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായ വിവരം വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായും ഉടന്‍തന്നെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."