HOME
DETAILS

മോദിയുടെ സഊദി സന്ദര്‍ശനം: പാകിസ്താന്‍ വ്യോമപാത നിഷേധിച്ചു

  
backup
October 28 2019 | 07:10 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%82

 

 


ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചു. ഇത് രണ്ടാംതവണയാണ് പാകിസ്താന്‍ വ്യോമപാത നിഷേധിക്കുന്നത്. മോദിയുടെ സഊദി സന്ദര്‍ശനത്തിനു വ്യോമ പാത അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഇന്ത്യയുടെ അപേക്ഷ നിരസിച്ചതായി പാകിസ്താന്‍ അറിയിച്ചു.
എന്നാല്‍ ജമ്മു കശ്മിരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മൂലമാണ് പ്രധാനമന്ത്രിക്ക് വ്യോമപാത നിഷേധിച്ചതെന്ന് പാകിസ്താന്‍ അറിയിച്ചു.
രാജ്യത്തിന്റെ വ്യോമപാത ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അനുവദിക്കില്ലെന്നത് പാകിസ്താന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കി. മോദിക്ക് വ്യോമപാത നിഷേധിച്ചുകൊണ്ടുള്ള കാര്യം പാകിസ്താന്‍ റോഡിയോ ആണ് ആദ്യം പുറത്തുവിട്ടത്.
പാക് തീരുമാനം ഇന്ത്യന്‍ നയതന്ത്രജ്ഞനെ അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി അറിയിച്ചു.
ഇന്നാണ് സഊദി സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി യാത്ര തിരിക്കുന്നത്. അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിനു പുറമെ സഊദി ഭരണകൂടവുമായും ചര്‍ച്ച നടത്തുന്നതിനുവേണ്ടിയാണ് സന്ദര്‍ശനം.
കഴിഞ്ഞ സെപ്റ്റംബറിലും മോദിക്ക് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചിരുന്നു. അമേരിക്കയില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനുള്ള യാത്രക്കുവേണ്ടിയുള്ള അപേക്ഷയാണ് അന്ന് പാകിസ്താന്‍ നിഷേധിച്ചത്. ഇതേ മാസം ഐസ്‌ലാന്‍ഡ് സന്ദര്‍ശനത്തിനായി പോകുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനുള്ള യാത്രക്കും പാകിസ്താന്‍ വ്യോമ പാത നിഷേധിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബാലാകോട്ടില്‍ ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനു പിന്നാലെയാണ് പാകിസ്താന്‍ അവരുടെ വ്യോമ പാത അടച്ചത്.
തുടര്‍ന്ന് വ്യോമ പാത അടച്ച നടപടി മെയ് 15ന് ദീര്‍ഘിപ്പിച്ചു. എന്നാല്‍ മെയ് 30ന് ശേഷം യാത്രാ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള യാത്രാനുമതി തടഞ്ഞ നടപടി തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  44 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago