100 രൂപ കൈക്കൂലി നല്‍കിയില്ല: പൊലിസുകാര്‍ 2 യുവാക്കളെ തല്ലിക്കൊന്ന് കുളത്തിലുപേക്ഷിച്ചു
ആഗ്ര: നൂറു രൂപ കൈക്കൂലി നല്‍കാത്തതിന് പൊലിസുകാര്‍ രണ്ട് യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മെയിന്പൂരിലാണ് സംഭവം നടന്നത്.
പങ്കജ് യാദവ്(24), ദിലീപ് യാദവ്(22) എന്നിവരെയാണ് പൊലിസ് അതിദാരുണമായി കൊലപ്പെടുത്തിയത്. യുവാക്കളുടെ മൃതദേഹം സമീപത്തുള്ള കുളത്തില്‍ നിന്നും വെള്ളിയാഴ്ച്ച കണ്ടെടുക്കുകയായിരുന്നു. മര്‍ദ്ദനമേറ്റാണ് യുവാക്കള്‍ മരണപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്.
സംഭവത്തില്‍ നാല് പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മരണപ്പെട്ട രണ്ട് പേരുള്‍പ്പെടെ നാല് യുവാക്കള്‍ ഇഷ്ടികയുമായി ട്രക്കില്‍ പോകുന്നതിനിടെ കോസ്മയിലെ ചെക്ക്പോസ്റ്റിനടുത്തുവെച്ച് പൊലിസ് ട്രക്ക് നിര്‍ത്തിക്കുകയും 100 രൂപ കൈക്കുലി നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
പൊലീസുകാരുടെ ആവശ്യം ട്രക്ക് ഡ്രൈവര്‍ നിരസിച്ചതോടെയുണ്ടായ വാക് തര്‍ക്കമാണ് യുവാക്കളുടെ മരണത്തില്‍ കലാശിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന ദിലീപിനേയും പങ്കജിനേയും പൊലീസ് പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മറ്റ് രണ്ട് പേരും ഇതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു.
യുവാക്കളുടെ മരണവിവരമറിഞ്ഞ് രോഷാകുലരായ ജനക്കൂട്ടം മേഖലയിലെ റോഡ് ഗതാഗതം സ്തംഭിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."