ഒന്നരമണിക്കൂര്‍ നീണ്ട പ്രസംഗം; ജലീല്‍ വിഷയം മിണ്ടാതെ മുഖ്യമന്ത്രി
ഫസല്‍ മറ്റത്തൂര്‍#
മലപ്പുറം: ആയിരങ്ങള്‍ നിറഞ്ഞ പൊതുവേദിയില്‍ ഒന്നര മണിക്കൂറോളം വയറുനിറച്ചു പ്രസംഗിച്ച മുഖ്യമന്ത്രി ആരോപണ വിധേയനായ മന്ത്രി ഡോ.കെ.ടി ജലീലിനെ കുറിച്ച് ഒന്നും മിണ്ടിയില്ല. മലപ്പുറം കിഴക്കേത്തലയിലെ തിങ്ങിനിറഞ്ഞ വേദിയില്‍ വൈകിട്ട് 5.31ന് തുടങ്ങിയ മുഖ്യമന്ത്രിയുടെ പ്രസംഗം ഒരുമണിക്കൂറും 21 മിനിട്ടുമാണ് നീണ്ടത്. ശബരിമല വിവാദത്തിന്റെ പശ്ചാലത്തില്‍ കേരള നവോത്ഥാനത്തെ കുറിച്ചു പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി പ്രളയം പറഞ്ഞ്് ഒടുവില്‍ ശബരിമല വിഷയത്തില്‍ നിലവില്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ചും ദീര്‍ഘനേരം സംസാരിച്ചു.
സംഘ്പരിവാര്‍ അജന്‍ഡയെ തുറന്നുകാണിച്ച പ്രസംഗത്തില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും നിലപാടുകളെ പരിഹസിക്കാനും സമയം കണ്ടെത്തി. വേദിയിലേക്ക് വൈകിവന്ന ജലീലിനെ മുഖ്യമന്ത്രി ചിരിച്ച് സ്വീകരിച്ചെങ്കിലും ജലീലിനെതിരേയുള്ള ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി മിണ്ടാത്തത് പാര്‍ട്ടി പ്രവര്‍ത്തകരിലും എതിരഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട്.
സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്ന മുന്‍ മന്ത്രി ടി.കെ ഹംസയും മുന്നണിയുടെ നിലപാട് വിശദീകരിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനും ജലീല്‍ വിഷയം തൊടാതിരുന്നപ്പോള്‍ സ്വന്തംകാര്യം പറയാന്‍ ഒടുവില്‍ ജലീല്‍തന്നെ തയാറാവേണ്ടിവന്നു.
തന്നെ മന്ത്രിയാക്കിയത് പാണക്കാട്ട് നിന്നല്ലെന്ന് തന്നെ രാജിവയ്പ്പിക്കാന്‍ നടക്കുന്ന യൂത്ത്‌ലീഗുകാര്‍ ഓര്‍ക്കണമെന്നും തന്നെ മന്ത്രിയാക്കിയത് എ.കെ.ജി സെന്ററില്‍ നിന്നാണെന്നും ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."