പൊലിസ് അതിക്രമം ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് സമാനം: കെ. സുധാകരന്‍
കണ്ണൂര്‍: 1984ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനു സമാനമായ ഭീതിപരത്തുന്ന പൊലിസ് അതിക്രമമാണ് ശബരിമലയില്‍ നടന്നതെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. എല്ലാ തീരുമാനങ്ങളും കാറ്റില്‍പറത്തിയാണു പൊലിസ് സേനയെ നിയോഗിച്ചത്. ശബരിമലയില്‍ വേറെ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഷൂസ് ധരിച്ച് സന്നിധാനത്ത് നിലയുറപ്പിച്ച പൊലിസ് തന്നെ ആചാരലംഘനം നടത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശബരിമലയില്‍ ഭക്തര്‍ മാത്രമാണുള്ളത്. ദര്‍ശനത്തിനു പൊലിസ് കര്‍ശന നിയന്ത്രണങ്ങളാണു വരുത്തിയിട്ടുള്ളത്. നെയ്യഭിഷേകം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ദര്‍ശനം തന്നെ അപ്രസക്തമാണ്. ശബരിമലയിലേക്ക് അയച്ച പൊലിസുകാര്‍ സി.പി.എമ്മിനോടു കൂറുപുലര്‍ത്തുന്നവരാണ്. ഇവരുടെ രഹസ്യയോഗം എല്ലാ ജില്ലകളിലും വിളിച്ചുചേര്‍ത്തു.
പ്രാഥമിക സൗകര്യം പോലും ഒരുക്കാതെയാണു ഭക്തരെ വേട്ടയാടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശുചിമുറി പോലും ആവശ്യത്തിനില്ലാത്ത ശബരിമലയില്‍ രോഗഭീതിയാണുള്ളത്. രാഷ്ട്രീയ ആവശ്യത്തിനായി ശബരിമലയില്‍ എത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സര്‍ക്കാരിനു ഓര്‍ഡിനന്‍സിറക്കി പ്രശ്‌നം പരിഹരിക്കാന്‍ എന്താണു തടസം. സി.പി.എമ്മിന്റെ കുറേയാളുകള്‍ ആദിവാസികളുടെ സഹായത്തോടെ വനത്തിലൂടെ ശബരിമലയിലേക്കു നീങ്ങുന്നുണ്ട്. ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊന്നും ഒരുക്കാത്ത കഴിവുകെട്ട ദേവസ്വം മന്ത്രി രാജിവയ്ക്കണം. ശബരിമല പ്രശ്‌നത്തെ കോണ്‍ഗ്രസ് ഗൗരവത്തോടെയാണു കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."