HOME
DETAILS
MAL
കാട്ടാനശല്യം; ഉപരോധ സമരം മാറ്റിവച്ചു
backup
June 24 2017 | 21:06 PM
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കിലെ ദേവാലയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആഹ്വാനം ചെയ്തിരുന്ന ഉപരോധസമരം മാറ്റിവച്ചു. വനം വകുപ്പ്, പൊലിസ് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ വന്യമൃഗശല്യ പരിഹാരത്തിന് അടിയന്തര നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് ഈ മാസം 28ന് നടത്താനിരുന്ന ദേവാല റെയ്ഞ്ച് ഓഫിസ് ഉപരോധ സമരം മാറ്റിവച്ചത്. ദേവാല, കൈതകൊല്ലി, കോട്ടവയല്‍, അമ്പല കൊല്ലി പ്രദേശങ്ങളിലാണ് കോട്ടാന ശല്യം രൂക്ഷമായിരുന്നത്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധ സമരത്തിന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."