പരുക്കേറ്റ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക മരിച്ചു
പാരിസ്: ഇറാഖിലെ മൗസിലില്‍ സ്ഫോടനത്തില്‍ പരുക്കേറ്റ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വെറോണിക് റോബര്‍ട്ട് മരിച്ചു. ഫ്രഞ്ച് ടെലിവിഷനിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. അഞ്ചു ദിവസം മുന്‍പാണ് ഇവര്‍ക്ക് പരുക്കേറ്റത്.
കഴിഞ്ഞ ദിവസം ഇവരെ ചികിത്സയ്ക്കായി ഫ്രാന്‍സിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു.
എന്നാല്‍ വെള്ളായ്ഴ്ച അവര്‍ മരിച്ചെന്ന് ഫ്രഞ്ച് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തില്‍ വെറോണിക് റോബര്‍ട്ടിനൊപ്പം കുര്‍ദിഷ് റിപ്പോര്‍ട്ടര്‍ ഭക്ത്യാര്‍ അഹ്്മദ് (41) നും ഫ്രഞ്ച് മാധ്യമപ്രവര്ത്തകന് സ്റ്റീഫന്‍ വെല്ലെന്യൂവ് (48) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
ഇരുവരും തിങ്കളാഴ്ച മരിച്ചു. ഇവരുടെ സംഘത്തിലുണ്ടായിരുന്ന നാലാമത്തെ മാധ്യമ പ്രവര്ത്തകന് സാമുവല്‍ ഫോറെക്ക് നിസാരമായ പരുക്കേറ്റു. മരിച്ചത് പ്രമുഖ യുദ്ധ ലേഖികയാണെന്ന് ഫ്രഞ്ച് സാംസ്കാരിക മന്ത്രി ഫ്രാന്‍സെ നെസിന് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."