മുസ്‌ലിം ലീഗിനെ ആര്‍.എസ്.എസിന്റെ ബദലാക്കി പി. ജയരാജന്‍, ആര്‍.എസ്.എസ് തനിക്കെതിരേ നടത്തിയ വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ലീഗും നടത്തുന്നതെന്നും താനൂരിലെ ആരോപണങ്ങളോട് ജയരാജന്‍
കോഴിക്കോട്: മുസ്‌ലിം ലീഗിനെ ആര്‍എസ്എസിനെപോലെ ഭീകര സംഘടനയാക്കി
മാറ്റാന്‍ സി.പി.എം നേതാവ് പി. ജയരാജന്റെ ശ്രമം. താനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പി.ജയരാജനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഫേസ് ബുക്കില്‍ മറുപടി നല്‍കവേയാണ് ഇത്രയും കാലം ആര്‍.എസ്.എസ് തനിക്കെതിരേ നടത്തുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയായാണ് മുസ്ലിം ലീഗും നടത്തുന്ന അപകീര്‍ത്തിപ്പെടുത്തലെന്ന് ജയരാജന്‍ കുറിക്കുന്നത്. ഇതിലൂടെ മുസ്ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയാക്കിമാറ്റാനുള്ള സി.പി.എമ്മിന്റെ ഹിഡന്‍ അജന്‍ഡകൂടിയാണ് ജയരാജന്‍ പുറത്തെടുത്തിരിക്കുന്നത്.
മുസ്‌ലിം ലീഗ് നേതാവ് ഇന്ന് നിയമസഭയില്‍ തനിക്ക് എതിരായി നടത്തിയ പരാമര്‍ശത്തെക്കുറിച്ച് പി ജയരാജന്റെ വിശദീകരണം ഇങ്ങനെയാണ്. താനൂരില്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് പോയത് കടലോര മേഖലയിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മക്കളുടെ കല്യാണമായിരുന്നു.
ആ സന്ദര്‍ശനം രഹസ്യമല്ല. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള എന്റെ എല്ലാ യാത്രകളും എന്നോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലിസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വിവാഹ ശേഷം സന്ദര്‍ശിച്ചതില്‍ ശയ്യാവലംബിയായ സഖാക്കളുടെ വീടുകളുണ്ട്. ആ പ്രദേശത്തെ പാര്‍ട്ടി സഖാക്കളുടെ സ്‌നേഹത്തോടെയുള്ള നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോയത്. അപ്പോള്‍ തന്നെ അരൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മടങ്ങി. ഇതിലൊന്നും ഒരു രഹസ്യവും ഇല്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തെറ്റാണ് എന്ന് കരുതുന്നവരില്‍ ഞാന്‍ ഇല്ല. ഒരിക്കല്‍ പോയ സ്ഥലത്തു പിന്നീട് ഒരു ആക്രമണം നടന്നു എങ്കില്‍ അതിന്റെ ഉത്തരവാദിത്വം എന്നില്‍ അടിച്ചേല്‍പ്പിക്കാനുള്ള മാനസികാവസ്ഥയും യുക്തിയും മനസിലാകുന്നില്ല.
നിയമസഭയില്‍ ദശാബ്ദത്തിലേറെ കാലം ഇരുന്ന ആളാണ് ഞാന്‍. എന്റെ അസാന്നിധ്യത്തില്‍ എന്നെക്കുറിച്ച് തീര്‍ത്തും അടിസ്ഥാനരഹിതവും ഖേദകരവുമായ പരാമര്‍ശം സഭയില്‍ നടത്തിയത് പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും ആണ് എന്നത് ആശ്ചര്യകരമാണ്. ഫാസിസത്തെ കുറിച്ച് പുസ്തകമെഴുതിയ പ്രതിപക്ഷ ഉപനേതാവ് ഫാസിസ്റ്റ് മുറയില്‍ ആര്‍.എസ്.എസ് ശൈലിയില്‍ എന്നെ വേട്ടയാടാന്‍ ഇറങ്ങുന്നതിന്റെ അടിസ്ഥാനം എന്താണെന്നും ജയരാജന്‍ ചോദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."