ഇന്ത്യ കണ്ട എല്ലാ പുരോഗതിയുടെയും ചാലകശക്തി ഇന്ദിരാ ഗാന്ധി: ബിന്ദുകൃഷ്ണ
കൊല്ലം: ഇന്ത്യ കണ്ട എല്ലാ പുരോഗതിയുടെയും ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്താനും പട്ടിണിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനും ഇന്ദിരാ ഗാന്ധിയുടെ കര്‍മധീരമായ നേതൃത്വത്തിനു കഴിഞ്ഞുവെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 101-ാമത് ജന്മദിനാഘോഷ ചടങ്ങ് ഡി.സി.സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നേതാക്കളായ ഡോ. ജി. പ്രതാപവര്‍മ്മ തമ്പാന്‍, മോഹന്‍ ശങ്കര്‍, രമാരാജന്‍, എസ്. വിപിനചന്ദ്രന്‍, സൂരജ് രവി, നടുക്കുന്നില്‍ വിജയന്‍, കായിക്കര നവാബ്, എന്‍. ഉണ്ണികൃഷ്ണന്‍, സന്തോഷ് തുപ്പാശ്ശേരി, ആദിക്കാട് മധു, ജോസഫ് കുരുവിള, ബിജു ലൂക്കോസ്, ജി.ആര്‍ കൃഷ്ണകുമാര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനയ്ക്ക് വി.എസ് ജോണ്‍സണ്‍, എസ്. സുരേഷ്ബാബു, കെ.എം റഷീദ്, എ.ഡി രമേശന്‍, ചന്ദ്രന്‍പിള്ള, ജലജ, ശശിചന്ദ്രഭാനു, അഹമ്മദ് കോയ, ബദറുദ്ദീന്‍, സാം, സിദ്ധാര്‍ത്ഥന്‍ ആശാന്‍ നേതൃത്വം നല്‍കി.
കൊല്ലം: ഇന്ദിരാഗാന്ധിയുടെ 101-ാമത് ജന്മദിനത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി, മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ എമിരിച്ച് ജോണ്‍ ടീച്ചറിനെ ആദരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ ബിന്ദു ജയന്‍, സിസിലി സ്റ്റീഫന്‍, മഹിളാ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണവേണി ജി. ശര്‍മ്മ, മഹിളാ കോണ്‍ഗ്രസ് കൊല്ലം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. യു. വാഹിദ, ജില്ലാ മഹിള കോണ്‍ഗ്രസ് ഭാരവാഹികളായ സജീമ ഷാനവാസ്, അന്നമ്മ ചാക്കോ, മഞ്ജു അനൂപ്, ഗീതാ ജോര്‍ജ്, ഗീതാ സുകുമാരന്‍, അഡ്വ. വി. മധു ജര്‍മ്മിയാസ്, എ. ഫൈസി, വിജയലക്ഷ്മി, മറിയാമ്മ ടീച്ചര്‍, ഷജില, സുജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."