സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍
ചാരുംമൂട്: സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അഭിപ്രായപ്പെട്ടു. സി.പി.ഐയുടെ നേതൃത്വത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ വില്ലുവണ്ടി സമരത്തിന്റെ 125-ാം വാര്‍ഷികാചരണം നൂറനാട് പയ്യനല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനിവാര്യമായ മാറ്റങ്ങള്‍ എത്ര കാലം കഴിഞ്ഞാലും ഉണ്ടാകും.വില്ലുവണ്ടി സമരം ഉയര്‍ത്തിയ നേട്ടങ്ങളാണ് പിന്നീട് കേരളത്തിലെ എല്ലാ പോരാട്ടങ്ങള്‍ക്കും തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എം. മുഹമ്മദ് അലി അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍. രവീന്ദ്രന്‍, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ. ചന്ദ്രനുണ്ണിത്താന്‍, ചാരുംമൂട് മണ്ഡലം സെക്രട്ടറി ജി. സോഹന്‍, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി അനു ശിവന്‍, കെ.പി.എം.എസ് നൂറനാട് യൂനിയന്‍ സെക്രട്ടറി എസ്.ശരത്, കെ.എച്ച്.എസ്.എസ്.സംസ്ഥാന ട്രഷറര്‍ രാജന്‍ സൂര്യാലയം, സിദ്ധനര്‍ സര്‍വിസ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് പി.കെ രവീന്ദ്രന്‍, കെ.സുധാകരന്‍ ,ആര്‍.രാജേഷ്, എസ്.അരുണ്‍, നൗഷാദ്. എ.അസീസ്, ആര്‍.ഉത്തമന്‍, ചന്ദ്രമോഹന്‍, കെ.കൃഷ്ണന്‍കുട്ടി സംസാരിച്ചു.ഗായകന്‍ രകേഷ് ഉണ്ണിയെ സെപ്യൂട്ടി സ്പീക്കര്‍ വി.ശശി ആദരിച്ചു. യോഗത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മിര്‍സാ സലിംമിന് സി.പി.ഐ.അംഗത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."