ജോളിക്ക് വ്യാജ ഒസ്യത്ത്: മുന്‍ വില്ലേജ് ഓഫിസര്‍ക്കും ക്ലാര്‍ക്കിനും വീഴ്ചപറ്റി: വകുപ്പു തല നടപടിക്കു ഡെപ്യൂട്ടി കലക്ടറുടെ ശുപാര്‍ശ
കോഴിക്കോട്: കൂടത്തായി സംഭവത്തില്‍ പ്രതി ജോളി ജോസഫിന് വ്യാജ ഒസ്യത്ത് നല്കിയ സംഭവത്തില്‍ കൂടത്തായി മുന്‍ വില്ലേജ് ഓഫീസര്‍ക്കും സെക്ഷന്‍ ക്ലര്‍ക്കിനും വീഴ്ച പറ്റിയെന്ന് ഡെപ്യൂട്ടി കലക്ടറുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ജില്ലാകലക്ടര്‍ക്ക് ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജോളി കൈമാറിയ രേഖകള്‍ പരിശോധിക്കാതെ വില്ലേജ് ഉദ്യോഗസ്ഥര്‍ നികുതി സ്വീകരിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം. വീഴ്ച വരുത്തിയ മുന്‍ വില്ലേജ് ഓഫിസര്‍ക്കും സെക്ഷന്‍ ക്ലാര്‍ക്കിനും എതിരെ വകുപ്പ് തല നടപടിയുണ്ടാകും.
അതേസമയം ആല്ഫൈന് കൊലപാതക കേസില്‍ ജോളി ജോസഫിനെ നാല് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. താമരശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോളി ജോസഫിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പിനായി കട്ടപ്പനയിലും കോയമ്പത്തൂരിലും കൊണ്ട് പോകണമെന്നും കൂടുതല്‍ ചോദ്യം ചെയ്യണമെന്നും 14 ദിവസത്തെ കസ്റ്റഡി വേണമെന്നുമാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസത്തിലധികം കസ്റ്റഡിയില്‍ നല്‍കരുത് എന്നായിരുന്നു ജോളിയുടെ അഭിഭാഷകന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."