HOME
DETAILS
MAL
പകര്‍ച്ചപ്പനികള്‍ക്ക് ഹോമിയോപതി ഫലപ്രദമെന്ന്
backup
June 24 2017 | 21:06 PM
കോഴിക്കോട്: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിന് ഹോമിയോപതി ഫലപ്രദമെന്ന് ഹോമിയോപതി ഡോക്ടര്‍മാരുടെ സംഘടനയായ ദി ഇന്സ്റ്റിറ്റിയൂഷന് ഓഫ് ഹോമിയോപസ് കേരളയും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷനും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായകമായ ഔഷധങ്ങളുടെ ശ്രേണി തന്നെ ഹോമിയോപതിയിലുണ്ട്. രക്തത്തില്‍ പ്ലേറ്റ്ലറ്റുകള്‍ ക്രമാതീതമായി കുറയുന്നത് തടഞ്ഞ് സാധാരണ നിലയിലേക്ക് ഉയര്‍ത്താനുതകുന്ന മരുന്നുകളും ലഭ്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഡോ. ഉണ്ണികൃഷ്ണന് ബി. നായര്‍, എം.ഇ പ്രശാന്ത്കുമാര്‍, ഡോ. അനീഷ് രഘുവരന്, ഡോ. കെ. സജി, ഡോ.ആര് സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."