HOME
DETAILS

ജനകീയാസൂത്രണം: പദ്ധതി പുരോഗതി വിലയിരുത്തി

  
backup
November 20 2018 | 03:11 AM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af%e0%b4%be%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%81

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ജനകീയാസൂത്രണം 2018-19 പദ്ധതി പുരോഗതി വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അവലോകന യോഗം ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളുടെയും 12 ബ്ലോക്ക് പഞ്ചായത്തുകളുടെയും 6 നഗരസഭകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഈ വര്‍ഷത്തെ പദ്ധതി പുരോഗതിയാണ് ചര്‍ച്ച ചെയ്തത്.
സ്പില്‍ ഓവറും പുതിയതും ഉള്‍പ്പെടെ പദ്ധതി നിര്‍വഹണം ജില്ലയില്‍ മൊത്തത്തില്‍ 37%ആണ്. ഇതില്‍ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ചെലവ് 35.63 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് 39.32 ശതമാനവും നഗരസഭകളുടെത് 43.45 ശതമാനവും ആണ്. ജില്ലാപഞ്ചായത്തിന്റേത് 33.68 ശതമാനവും ആണ്. വരുന്ന ജനുവരിയില്‍ പൂര്‍ണമായും പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
പുതിയ പദ്ധതികളുടെ പുരോഗതിയില്‍ 20 ശതമാനത്തില്‍ കുറവ് കാണിച്ച ഗ്രാമപഞ്ചായത്തുകള്‍ കാവാലം, പാണ്ടനാട,് കൈനകരി, തലവടി, മുളക്കുഴ എന്നിവ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. വെളിയനാട്, ചെങ്ങന്നൂര്‍, ചമ്പക്കുളം ബ്ലോക്കുകള്‍ പദ്ധതി നിര്‍വഹണത്തില്‍ ശതമാനത്തില്‍ പിന്നിലാണ്.
മാവേലിക്കര, ചെങ്ങന്നൂര്‍ നഗരസഭകളും പദ്ധതിനിര്‍വഹണത്തില്‍ പിന്നിലാണെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ വകുപ്പുമേധാവികള്‍ പലരും എത്തിയില്ല. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കരുതെന്നും എത്താതിരുന്നവരില്‍നിന്ന് കാരണം ചോദിച്ചു നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വാട്ടര്‍ അതോറിറ്റിയെക്കുറിച്ചും കെ.എസ്.ഇ.ബിയെ കുറിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് ഒരു യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷനായി ചേര്‍ന്ന് പദ്ധതി നടത്തിപ്പിനുള്ള വീഴ്ചകളും തടസങ്ങളും നീക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷനായി. നഗരകാര്യ ഡയരക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എസ് ലതി, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാ തല വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago