അപകടം മാടി വിളിച്ച് കോയിപ്പാടി പാലം
കുമ്പള: അപകടം മാടി വിളിച്ച് കുമ്പള കൊയിപ്പാടി പാലം. മൊഗ്രാല്‍ കൊപ്പളം പാതയിലെ കൊയിപ്പാടി പാലത്തിന്റെ കൈവരി തകര്‍ന്നതോടെ ജനം ഭീതിയിലാണ് . ദിവസനേ നൂറ് കണക്കിന് വിദ്യാര്‍ഥികളും സ്കൂള്‍ ബസ് ഉള്‍പ്പെടെ ഒട്ടനവധി വാഹനങ്ങളും കടന്നു പോകുന്ന പ്രധാന പാതയിലെ പാലത്തിന്റെ ഇരു വശത്തെയും കൈവരികളാണ് തകര്‍ന്നിരിക്കുന്നത്. കൈവരിയുടെ തൂണ് ദ്രവിച്ച് ഇരുമ്പ് കമ്പികള്‍ പുറത്തേയ്ക്കു തള്ളിയ നിലയിലാണ്. കൈവരിക്കു ഉപയോഗിച്ച ഇരുമ്പ് പൈപ്പ് ഇളകിയിട്ട് വര്‍ഷങ്ങളോളമായി പാലത്തിന്റെ അടിഭാഗവും ദ്രവിച്ച നിലയിലാണ്.
വാഹനങ്ങള്‍ നേര് ദിശയില്‍ വരുമ്പോള്‍ കാല് നടയാത്രക്കാര്‍ മാറി നില്‍ക്കുന്നത് പാലത്തിന്റെ അരികിലാണ്. വാഹനങ്ങള്‍ വരുമ്പോള്‍ ചെറിയ കുട്ടികളടക്കം ഏറെ ഭീതിയോടെയാണ് ഇതുവഴി പോകുന്നത്. പെര്‍വാട് കടപ്പുറം, മൊഗ്രാല്‍ നാങ്കി, കൊപ്പളം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയിലാണ് അപകടം പതിയിരിക്കുന്നത്. പാത ആധുനീക രീതിയില്‍ നവീകരിച്ചതോടെ പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."