ജില്ലാ ആശുപത്രി: സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടം ഉടന്‍ തുറക്കും
പെരിന്തല്‍മണ്ണ: ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമായി തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടം ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി അലി എം.എല്‍.എ ജില്ലാ ആശുപത്രി സൂപ്രണ്ട്, ആര്‍.എം.ഒ തുടങ്ങിയ അധികൃതരുമായി ചര്‍ച്ച നടത്തി. പകര്‍ച്ചപ്പനി ബാധിതകരായി കൂടുതല്‍ പേരെത്തുകയും കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ പരിമിതപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സങ്കേതിക തടസങ്ങള്‍ മാറ്റിനിര്‍ത്തി തുറന്ന് പ്രവര്‍ത്തിക്കാന്‍ നീക്കം ആരംഭിച്ചത്. പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരുമില്ലാത്തതാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിന് തടസമായി നില്‍ക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ച് മുന്നോട്ടുപോകാനാണ് നീക്കം. ഏതെങ്കിലും രണ്ട് സെഷനുകളും ഫാര്‍മസിയും പുതിയ കെട്ടിയത്തിലേക്ക് മാറ്റും. അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇരു നില കെട്ടിടത്തില്‍ വിശാലമായ സ്ഥല ലഭ്യതയും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്.
അതേ സമയം പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായി വരുന്ന അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പൊതുജന പങ്കാളിത്തം കൂടി ആശുപത്രി അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. കട്ടിലുകള്‍, വീല്‍ ചെയറുകള്‍, ട്രോളി, സ്റ്റൂള്‍, കസേരകള്‍, ഒ.പിയിലെത്തുന്ന രോഗികള്‍ക്ക് വിശ്രമിക്കാമുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയവ സംഘടനകള്‍, സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് സംഭാവനയായി നല്‍കാമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9809200000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."