HOME
DETAILS

സാംസ്‌കാരിക വൈവിധ്യത്തിന്റെ ഉക്കാദ് മേള

  
backup
August 06 2016 | 17:08 PM

%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%88%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

സമ്പുഷ്ടമായ പൗരാണിക അറബ് സാഹിത്യ സാംസ്‌കാരിക പാരമ്പര്യം പുതുതലമുറയ്ക്കു പകര്‍ന്നുനല്‍കാനുള്ള ശ്രദ്ധേയമായ ഇടമാണ് സഊദി അറേബ്യയിലെ ഉക്കാദ് മേള(സൂഖ് ഉക്കാദ്). നാടിന്റെ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കാനും നാളേക്കുള്ള ഈടുവയ്പ്പിനുള്ള പ്രതിജ്ഞ പുതുക്കാനുമാണ് സഊദിയുടെ സാംസ്‌കാരിക സമ്പന്നത പ്രകടമാക്കുന്ന വൈവിധ്യമാര്‍ന്ന ഈ പ്രദര്‍ശനം ഒരുക്കാറുള്ളത്. കാലഗമനത്തില്‍ ആര്‍ഭാടങ്ങളില്‍ മുങ്ങിജീവിക്കുമ്പോഴും പഴമയുടെ പൊരുളും പാരമ്പര്യത്തിന്റെ പെരുമയും മനസില്‍ സൂക്ഷിക്കുന്ന അറബുസമൂഹം ഇത്തരം മേളകള്‍ക്കു വന്‍ പ്രാധാന്യമാണു നല്‍കാറുള്ളത്.

നൂറ്റാണ്ടുകളുടെ സംസ്‌കാരത്തിന്റെ കഥ പറയുന്ന ഉക്കാദ് മേള സഊദി അറേബ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക മേളകളിലൊന്നാണ്. ഊഷരമായ മരുത്തടമെന്നു കരുതുന്ന പാഴ് ഭൂമിയില്‍ കൃഷിചെയ്തും കാലികളെ വളര്‍ത്തിയും ജീവിതംനയിച്ചിരുന്ന ഗ്രാമീണരായ സാധാരണ അറബികള്‍ പ്രണയത്തെ കുറിച്ചും മരുക്കാറ്റിനെ കുറിച്ചും ഈത്തപ്പന തോട്ടങ്ങളുടെ കുളിര്‍മയെ കുറിച്ചും കവിതകള്‍ കുത്തിക്കുറിക്കുക പതിവായിരുന്നു. ഇസ്‌ലാമിക കാലഘട്ടത്തിലും ആ പാരമ്പര്യം അവര്‍ തുടര്‍ന്നുവന്നു. എന്നാല്‍ പ്രമേയങ്ങളില്‍ കാലോചിതമായ മാറ്റം ദൃശ്യമായിരുന്നു. ധാര്‍മിക സനാതനമൂല്യങ്ങളും ഇസ്‌ലാമിക ആശയങ്ങളും അവരുടെ രചനകള്‍ക്കു വഴിമാറി. അല്ലാഹുവും പ്രവാചകനും ദീനും മുഖ്യചിന്തകളും ആശയങ്ങളുമായി കടന്നുവന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സാഹിത്യകാരന്മാര്‍, ബുദ്ധിജീവികള്‍, കവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ചിന്തകന്മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവരാണു മേളയില്‍ പങ്കെടുക്കുന്നത്. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, രാജ്യാന്തര പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികളും മേളയോടനുബന്ധിച്ചു വിവിധ ദിവസങ്ങളിലായി നടക്കാറുണ്ട്. എല്ലാ വര്‍ഷവും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള കവികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യാറുണ്ട്.
സഊദിയിലെ ദേശീയ പൈതൃക ടൂറിസം വകുപ്പ് മേധാവി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലാണ് ആഘോഷം നടക്കാറ്. രാജാവ് നേരിട്ടു പങ്കെടുക്കുന്നുവെന്ന പ്രത്യേക കൂടിയുണ്ടു മേളയ്ക്ക്. 14 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഉക്കാദ്, പഴമയുടെ തനിമയും ആധുനികതയുടെ സാങ്കേതികത്തികവും സമന്വയിപ്പിച്ചുകൊണ്ടാണു പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ആധുനിക സംസ്‌കാരം പ്രതിഫലിപ്പിക്കുമ്പോള്‍ തന്നെ പൗരാണികതയുടെ ചരിത്രസൂക്ഷിപ്പുകളിലേക്കും സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലാണു രൂപകല്‍പന.
അറബി ഗോത്രങ്ങളെ പരസ്പരം പുകഴ്ത്തിക്കൊണ്ടുള്ള കവിതാ മത്സരങ്ങളാണു മേളയുടെ മുഖ്യയിനം. ആര്‍.എ നിക്കള്‍സണ്‍ എഴുതിയ 'എ ലിറ്റററി ഹിസ്റ്ററി ഓഫ് ദ അറബ്‌സ് 'എന്ന കൃതിയില്‍ ഉക്കാദ് മേളയുടെ ചരിത്രം പരാമര്‍ശിക്കുന്നുണ്ട്. യുദ്ധം നിഷിദ്ധമായിരുന്ന ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹറം, റജബ് എന്നീ അറബി മാസങ്ങളില്‍ നഖ്‌ലക്കും ഹിജാസിലെ ത്വാഇഫിനുമിടയ്ക്കുള്ള ഉക്കാദ് എന്ന സ്ഥലത്തു പ്രാചീനകാലം മുതല്‍ സാംസ്‌കാരിക മേള നടക്കാറുണ്ടെന്ന് ഇതില്‍ പറയുന്നു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സാംസ്‌കാരിക മേള പില്‍കാലത്തു നിന്നുപോകുകയും വിസ്മരിക്കപ്പെടുകയും ചെയ്തു. മാഞ്ഞുപോയ സംസ്‌കൃതി നീണ്ട ഇടവേളയ്ക്കു ശേഷം മുഹമ്മദ് ബിന്‍ അബ്ദദുല്ല അല്‍ബലാഹദ് എന്ന ചരിത്രകാരന്‍ കണ്ടെത്തുന്നതോടെയാണ് ആധുനിക ഉക്കാദ് ചന്തയുടെ ചരിത്രം ആരംഭിക്കുന്നത്. അതിനുശേഷമുള്ള പത്താമത് ഉക്കാദ് മേളയാണ് ഇപ്പോള്‍ നടക്കാനിരിക്കുന്നത്.
ശാസ്ത്രീയമായ കണ്ടെത്തലിലൂടെയും വിപുലമായ പഠനങ്ങളിലൂടെയും പഴമയുടെ ചരിത്രമൂല്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതില്‍ കാണിച്ച കണിശത അത്ഭുതപ്പെടുത്തുന്നതാണ്. ചരിത്രത്തിന്റെ ആഴവും സംസ്‌കാരത്തിന്റെ അടിവേരുകളും അന്വേഷിച്ചെത്തുന്ന വലിയൊരു വിഭാഗം ടൂറിസ്റ്റുകളുടെ സംഗമസ്ഥലം കൂടിയാണ് ഉക്കാദ് മേള. മേളയോടനുബന്ധിച്ച് സൂഖ് ഉക്കാദ് കവി, മികച്ച യുവകവി എന്നിവരെയും കരവിരുത്, കൊത്തുപണി, ഫോട്ടോഗ്രഫി, കാലിഗ്രഫി ഇനങ്ങളിലെ വിദഗ്ധരെയും കണ്ടെത്താനുള്ള മത്സരവും നടക്കും. വിജയികള്‍ക്കു വന്‍തുക സമ്മാനം നല്‍കാറുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago