ഗ്യാസ് വിലവര്‍ധന: ഹോട്ടല്‍ വ്യവസായവും പ്രതിസന്ധിയില്‍
പെരിന്തല്‍മണ്ണ: അനിയന്ത്രിതമായ പാചകവാതക വിലവര്‍ധനയില്‍ പ്രതിസന്ധിയിലായി ഹോട്ടല്‍ വ്യവസായം. ഇന്ധനവില കൂടിയത് പ്രവര്‍ത്തനച്ചെലവും വലിയതോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് ഈ മാസം മാത്രം കൂടിയത് 60 രൂപയാണ്. വാണിജ്യസിലണ്ടര് ഒന്നിന് 1616 രൂപ 50 പൈസയാണ് ഇപ്പോഴത്തെ വില. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ വിലയും വര്‍ധിച്ച് 945 രൂപയായി. ഇതില്‍ 430.80 രൂപ സബ്സിഡിയായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഭക്ഷണശാലകളില്‍ ഉപയോഗിക്കുന്ന സിലണ്ടറുകള്‍ക്ക് സബ്സിഡി ആനുകൂല്യമില്ല. ദിവസവും ശരാശരി നാലുവരെ സിലണ്ടറാണ് ഹോട്ടലുകളില്‍ ഉപയോഗിക്കുന്നത്. ഓരോമാസവും പാചക വാതകത്തിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാവുന്നുണ്ട്. ഇത് ഹോട്ടലുകളുടെ പ്രവര്‍ത്തനച്ചെലവ് വന്‍തോതില്‍ ഉയര്‍ത്തി. ഭക്ഷണവില ഉയരാനിടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."