നഗരസഭാ മാലിന്യ സംസ്‌കരണ കേന്ദ്രം തൊഴിലാളികള്‍ ജോലി ചെയ്യുന്നത് അനാരോഗ്യ സാഹചര്യത്തില്‍
പെരിന്തല്‍മണ്ണ: കാഞ്ഞിരപ്പറമ്പ് വട്ടപാറയിലെ 14 ഏക്കര്‍ വരുന്ന നഗരസഭാ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് തരംതിരിക്കുന്ന(എം.ആര്‍.എസ്) വിഭാഗത്തിലെ സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് തികച്ചും അനാരോഗ്യ സാഹചര്യത്തില്‍.
വെളിച്ചവും കാറ്റും അകത്ത് കടക്കാത്തവിധം പൊടിപടലം നിറഞ്ഞ അന്തരീക്ഷമുള്ള ഷെഡിലാണ്, പത്തിലേറെ വരുന്ന സ്ത്രീ തൊഴിലാളികള്‍ ഒരുപകല്‍ മുഴുവന്‍ പണിയെടുക്കുന്നത്.
നഗരത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു ശേഖരിക്കുന്ന വ്യത്യസ്തയിനം പ്ലാസ്റ്റികുകള്‍ വേര്‍തിരിച്ച് മണ്ണും പൊടിയും കളഞ്ഞ് കമ്പ്രസിലിട്ട് പ്രസ്‌ചെയ്ത് കെട്ടുകളാക്കി എടുക്കുകയാണ് ഇവരുടെ തൊഴില്‍. 29 സ്ത്രീകളാണ് എം.ആര്‍.എസില്‍ പണിയെടുക്കുന്നത്. തകര ഷീറ്റ് കൊണ്ട് മേഞ്ഞ്, അതേതരം ഷീറ്റുകള്‍കൊണ്ട് നാല് പാടും മറച്ച് പടുകൂറ്റന്‍ ഷെഡിനകേത്തക്ക് കാറ്റും വെളിച്ചവും കടക്കാത്തവിധം അടച്ച് ഭദ്രമാക്കിയിരിക്കുന്നു. ഷെഡിനുള്ളല്‍ തിങ്ങി നില്‍ക്കുന്ന വായുവിന് പുറത്തുള്ള അന്തരീക്ഷത്തേക്കാള്‍ കഠിനമായ ചൂടും അനുഭവപ്പെടുന്നുണ്ട്. ഷെഡില്‍ നിറയെ പ്ലാസ്റ്റിക്ക് കെട്ടുകളുടെ കൂമ്പാരമാണ്.
കനത്ത ചൂടും പൊടിപടലവും മൂലം ശ്വാസതടസം സംഭവിക്കുന ചുറ്റുപാടിലാണ് ഇവരുടെ ജോലി. ഷെഡിന്റെ ചുവരുകള്‍ക്ക് പകരമുള്ള തകരഷീറ്റകളില്‍ വെളിച്ചവും കാറ്റും കടക്കാന്‍ ജനല്‍ സംവിധാനം വേണമെന്ന സ്ത്രീ തൊഴിലാളികളുടെ ആവശ്യം നടത്തിപ്പുകാര്‍ ചെവികൊള്ളന്നില്ലെന്ന പരാതിയാണുള്ളത്. പ്ലാസ്റ്റിക് വേര്‍തിരിക്കുന്നതിന്റെ തൂക്കം അനുസരിച്ചാണ് ഇവര്‍ക്ക് കൂലി.
സ്ത്രീകളില്‍ മിക്കവരും കുടുംബത്തിന്റെ സ്ഥിരവരുമാനം മുടങ്ങരുതന്നതിനാലാണ് തികച്ചും പ്രതികൂല അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ ഇവിടെക്ക് തന്നെ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."