മേല്‍ബാര ചന്ദ്രന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം
മാങ്ങാട്: മേല്‍ബാരയിലെ ചന്ദ്രന്‍ വീടിനകത്തു സംശയസാഹചര്യത്തില്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ബാര ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നല്‍കി.
കഴിഞ്ഞവര്‍ഷം തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിനു പോയ ചന്ദ്രന്‍ രാത്രി വീട്ടിലേക്കു സുഹൃത്തുക്കളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം മടങ്ങിയതായിരുന്നു. പിറ്റേദിവസം രാവിലെയാണ് ചന്ദ്രനെ വീടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരമാകെ പരുക്കേറ്റ നിലയിലായിരുന്നു. വീട്ടിലേക്കു വരുന്ന വഴി ചന്ദ്രനെ അക്രമിച്ചതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതികള്‍ക്കതിരേ നിസാര വകുപ്പുചേര്‍ത്ത് കേസെടുക്കുക മാത്രമാണ് ചെയ്തത്. ഒരു വര്‍ഷമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തതിനെ തുടര്‍ന്നാണ് അന്വേഷം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ലോക്കല്‍ സെക്രട്ടറി എം.കെ വിജയന്‍, പി. കരുണാകരന്‍ എം.പി മുഖാന്തിരം മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."