HOME
DETAILS

മണല്‍ സ്ഥാപനത്തിനെതിരേ പ്രദേശവാസികള്‍ രംഗത്ത്

  
backup
November 20 2018 | 04:11 AM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87

വടകര: പ്രദേശവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മണല്‍ സ്ഥാപനത്തിനെതിരേ നാട്ടുകാര്‍ രംഗത്ത്. ഒഞ്ചിയം അമ്പലപ്പറമ്പ് വയനോളിത്താഴ റോഡിന്റെ സമീപത്ത് പ്രവര്‍ത്തിക്കുന്ന മണ്ടോടി ട്രേഡേഴ്‌സിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.
പാറപ്പൊടി, മണല്‍, സിമന്റ്, ജില്ലി എന്നിവ ശേഖരിച്ച് വില്‍പന നടത്തുന്ന സ്ഥാപനമാണിത്. ദിവസവും പുലര്‍ച്ചെ നാലു മുതല്‍ രാത്രി ഒരു മണി വരെ സമയവ്യത്യാസമില്ലാതെ വലിയ വാഹനങ്ങളില്‍ കൊണ്ടു വന്ന് ഇറക്കുകയും കയറ്റുകയും ചെയ്യുകയാണ്. ഇവ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന സമയങ്ങളില്‍ വലിയ തോതില്‍ പൊടിപടലവും പുകയും ശബ്ദവും കാരണം പ്രദേശവാസികള്‍ക്ക് ആസ്തമ പോലുള്ള രോഗങ്ങള്‍ പിടിപെട്ടിരിക്കുകയാണന്ന് നാട്ടുകാര്‍ പറയുന്നു.
മാത്രമല്ല സ്ഥാപനത്തിന്റെ കോംപൗണ്ടില്‍ ജലക്ഷാമമുള്ള പ്രദേശമായിട്ടും വലിയ കിണര്‍ കുഴിച്ച് വാഹനങ്ങള്‍ വൃത്തിയാക്കുകയും ജലമലിനീകരണമുണ്ടാക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ വേനലില്‍ വെള്ളം വാഹനങ്ങളില്‍ കൊണ്ടുപോയി വില്‍പന നടത്തിയത് മൂലം മറ്റു കിണറുകള്‍ വറ്റിയതായും നാട്ടുകാര്‍ പരാതിപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി പ്രദേശവാസികള്‍ ഉടമയുമായി സംസാരിച്ചിട്ടും അദ്ദേഹം നിസംഗത കാണിക്കുകയാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
അതേസമയം വിവരാവകാശ നിയമപ്രകാരം പഞ്ചായത്തില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥാപനത്തിന് സിമന്റ് സ്റ്റോക്ക് ചെയ്ത് വില്‍പന നടത്താനുള്ള ലൈസന്‍സ് മാത്രമാണുള്ളതെന്ന് അറിയാന്‍ കഴിഞ്ഞു. ഇത്രയും രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുള്ള ഈ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമ്പോള്‍ പരിസരവാസികളുടെ സമ്മതപത്രമില്ലാതെ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് അത്ഭുതമാണെന്നും നാട്ടുകാര്‍ പറഞ്ഞു.
സ്ഥാപനത്തിനെതിരേ നടപടിയെടുത്ത് പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വിഭാഗം, ജില്ലാ കലക്ടര്‍, വടകര ആര്‍.ഡി.ഒ, വടകര തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago