മുക്കം ജിദ്ദ കൂട്ടായ്മ രൂപീകരിച്ചു
ജിദ്ദ: മുക്കം മുനിസിപ്പാലിറ്റിയിലെയും കൊടിയത്തൂര്‍, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലെയും ജിദ്ദയിലുള്ള പ്രവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. കൂട്ടയ്മയുടെ കീഴില്‍
സമൂഹ ഇഫ്താര്‍ സംഘടിപ്പിക്കുകയും ചെയ്തു.
സംഗമത്തിന്റെ ഉദ്ഘാടനവും മുക്കം കൂട്ടായ്മ പ്രഖ്യാപനവും ജിദ്ദയിലെ പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് അബ്ദുല്‍ മജീദ് നഹ നിര്‍വഹിച്ചു. പ്രസിഡന്റ് അഷ്റഫ് അലി വയലില്‍ അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായി പങ്കെടുത്ത മാപ്പിളപ്പാട്ടു ഗായകന് താജുദ്ദീന് വടകര ലോഗോ പ്രകാശനം നിര്‍വഹിച്ചു. സാജിദ് അലി ചേന്ദമംഗലൂര്‍ കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ജലീല്‍ കണ്ണമംഗലം, സി. എം. അഹ്മദ്, ഇസ്മാഈല്‍ കല്ലായി, ഹസന് കൊണ്ടോട്ടി, അബ്ദുല്‍ ഹഖ് തിരുരങ്ങാടി, ഹസന് ആനക്കയം തുടങ്ങിയവര്‍ സംസാരിച്ചു.
ജാഫര്‍ കൂടരഞ്ഞി, റഫീഖ് ഗോതമ്പ് റോഡ്, കുട്ടന് വെസ്റ്റ് കൊടിയത്തൂര്‍, മുനീര്‍ കാരശ്ശേരി, ഗഫൂര്‍ ചാലില്‍, യൂസഫ് റസാഖ് കാരമൂല,അബ്ദു ലത്തീഫ്, റഷീദ് കൊടിയത്തൂര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്കി. സെക്രട്ടറി ശരീഫ് പൂലേറി സ്വാഗതവും മുജീബ് കാരമൂല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."