മഹല്ല് സംവിധാനവും മതപഠന രംഗവും തകര്‍ക്കാനുള്ള ശ്രമം അപലപനീയം: എസ്.വൈ.എസ്
കല്‍പ്പറ്റ: പഴയ തലമുറ പതിറ്റാണ്ടുകളിലൂടെ കെട്ടിപടുത്ത മഹല്ല് സംവിധാനവും പാരമ്പര്യമായി നടന്നു വരുന്ന മതപഠന രംഗവും തകര്‍ക്കാനുള്ള ശ്രമം വേദനാ ജനകമാണന്നും മത വിശ്വാസികള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംഘടനാ സ്വാതന്ത്ര്യം അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിയമ പരിരക്ഷയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റുള്ളവരുടെ സ്ഥാപനങ്ങളില്‍ അവകാശ വാദമുന്നയിക്കുന്നത് നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനേ ഉപകരിക്കുകയുള്ളുവെന്നും രാഷ്ട്രീയ പാര്‍ട്ടികളും ഭരണാധികാരികളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഇബ്റാഹീം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. ഇ.പി മുഹമ്മദലി ഹാജി അധ്യക്ഷനായി.
സി.പി ഹാരിസ് ബാഖവി, പി സുബൈര്‍ ഹാജി, എം.സി ഉമര്‍ മൗലവി, ഖാദര്‍ മടക്കിമല, മുജീബ് ഫൈസി, എടപ്പാറ കുഞ്ഞമ്മദ്, ഉസ്മാന് ദാരിമി, കെ.സി.കെ തങ്ങള്‍, എം അബ്ദുറഹ്മാന്, മുഹമ്മദ് കുട്ടി ഹസനി, പനന്തറ മുഹമ്മദ് സംസാരിച്ചു. സെക്രട്ടറി ശംസുദ്ദീന്‍ റഹ്മാനി സ്വാഗതവും നാസര്‍ മലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."