'വാദം കേള്‍ക്കാന്‍ താല്‍പര്യമില്ല'; അലോക് വര്‍മയുടെ മറുപടി ചോര്‍ന്നതില്‍ ദേഷ്യപ്പെട്ട് സുപ്രിംകോടതി
ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി. വാദം കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നും ഒരു കക്ഷിക്കും വാദിക്കാന്‍ അര്‍ഹതയില്ലെന്നും കോടതി പറഞ്ഞു.
മുദ്രവച്ച കവറില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിനുള്ള അലോക് വര്‍മ്മയുടെ മറുപടിയുടെ വിശദാംശങ്ങള്‍ ന്യൂസ് പോര്‍ട്ടലായ ദ വയറില്‍ വന്നതാണ് ചീഫ് ജസ്റ്റിസിനെ പ്രകോപിപ്പിച്ചത്.
അലോക് വര്‍മ്മയുകടെ അഭിഭാഷകനായ ഫാലി എസ് നരിമാനോട് വിവരം ചോര്‍ത്തിയവരെ വിളിച്ച് വരുത്താന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അതേസമയം അലോക് വര്‍മ്മ കോടതിയില്‍ നല്‍കിയ മറുപടി ചോര്‍ത്തിയിട്ടില്ലെന്ന് ന്യൂസ് പോര്‍ട്ടലായ ദ വയര്‍ വ്യക്തമാക്കി. അലോക് വര്‍മ്മ സിവിസിക്കു നല്‍കിയ മറുപടിയാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇത് മുദ്രവച്ച കവറില്‍ നല്‍കിയതല്ലെന്നും വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."