HOME
DETAILS
MAL
ദിലീപിന്റെ മാനേജരെ വിളിച്ചത് വിഷ്ണുവല്ല, പള്‍സര്‍ സുനിയാണെന്ന് പൊലിസ്
backup
June 25 2017 | 10:06 AM
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം ആവശ്യപ്പെട്ട് വിളിച്ചത് പള്‍സര്‍ സുനി തന്നെയെന്ന് പൊലിസ്. ശബ്ദം പൊലിസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റേതല്ലെന്നും പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റേതാണെന്നും പൊലിസ് കണ്ടെത്തി. ഇന്ന് രാവിലെയാണ് ദിലീപിന്റെ മാനേജരെ സുനിയുടെ സുഹൃത്ത് വിഷ്ണു വിളിച്ചു എന്ന പേരില്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നും കത്ത് വായിക്കണമെന്നുമാണ് വിളിച്ചപ്പോള്‍ ആവശ്യപ്പെട്ടത്.
അതിനിടെ, ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നടന് ദിലീപ് നല്കിയ പരാതിയുമായി ബന്ധപ്പെട്ട് സുനിയുടെ സുഹൃത്ത് വിഷ്ണുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."