ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ന് നബിദിനം
ഉബൈദുല്ല റഹ്മാനി
മനാമ: പ്രവാചകന് മുഹമ്മദ് നബി(സ)യുടെ 1493ാമത് ജന്മദിനം ഇന്ന് ഗള്‍ഫ് രാഷ്ട്രങ്ങളിലും സമുചിതം ആഘോഷിക്കും. നബിദിനാഘോഷത്തിന്റെ ഭാഗമായി മിക്ക ജി.സി.സി രാഷ്ടങ്ങളിലും മതകാര്യ വിഭാഗങ്ങളുടെയും ഔഖാഫ് മന്ത്രാലയങ്ങളുടെയും നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഇവ കൂടാതെ ജി.സി.സി രാഷ്ട്രങ്ങളിലുള്ള വിവിധ പ്രവാസി മതസംഘടനകളുടെ കീഴിലും വിപുലമായ നബിദിന പരിപാടികളാണ് നടക്കുന്നത്. പദ്യഗദ്യ രൂപങ്ങളിലുള്ള പ്രവാചക പ്രകീര്‍ത്തന മൗലിദ് സദസ്സുകളും പ്രമുഖരുടെ പ്രഭാഷണങ്ങളും മദ്റസാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളുമാണ് പ്രധാനമായും പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. നബിദിനത്തിന്റെ ഭാഗമായി മിക്ക ജി.സി.സി രാഷ്ട്രങ്ങളിലും ഇന്ന് പൊതു അവധി പ്രഖ്യാപിക്കുകയും ഭരണാധികാരികള്‍ ആശംസകള്‍ അറിയിച്ചിട്ടുമുണ്ട്.
[caption id="attachment_655446" align="alignnone" width="620"] പരിപാടിയില്‍ പങ്കെടുത്ത സമസ്ത ബഹ്റൈന്‍ ഭാരവാഹികള്‍[/caption]
ബഹ്റൈനില്‍ ഗവണ്മെന്റിനു കീഴിലുള്ള നീതിന്യായ ഇസ്ലാമിക കാര്യമന്ത്രാലയത്തിന്റെയും ഔഖാഫിന്റെയും നേതൃത്വത്തില്‍ സംയുക്തമായാണ് നബിദിന രാവില്‍ പരിപാടി സംഘടിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഇശാ നിസ്കാര ശേഷം ബഹ്റൈന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച നബിദിന പരിപാടിയില്‍ ബഹ്റൈനിലെ സ്വദേശി പ്രമുഖരും നേതാക്കളും സംബന്ധിച്ചു. ബഹ്റൈനിലെ ഇസ്ലാമിക് ഹൈക്കമാന്റ് ചെയര്മാന്, ഔഖാഫ് മതകാര്യ വിഭാഗം തലവന്‍ ഖാലിദുബ്നു അലിയ്യുബ്നു അബ്ദുല്ലാ ആല് ഖലീഫ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
ഈ പ്രോഗ്രാമില്‍ സംബന്ധിക്കാനായി സമസ്ത ബഹ്റൈന്‍ ഘടകത്തിന് പ്രത്യേക ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍ന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങളടുടെ നേതൃത്വത്തിലുള്ള സമസ്ത ബഹ്റൈന്‍ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു.
കൂടാതെ നബിദിനത്തില്‍ സുബ്ഹിക്കു മുമ്പായി വിവിധ കേന്ദ്രങ്ങളില്‍ മൗലിദു മജ്ലിസുകളും സമസ്ത ബഹ്റൈന്‍ ഘടകം സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."