കള്ളിനു വീര്യം കൂട്ടാന്‍ കഞ്ചാവും: കോട്ടയത്തെ 42 കള്ളുഷാപ്പുകള്‍ക്ക് പൂട്ടുവീണു
കോട്ടയം: വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ് കലര്‍ത്തി നല്‍കുക. കൂടുതല്‍ ഉപഭോക്താക്കളെ കിട്ടാനുള്ള കുറുക്കുവിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയത്തെ കള്ളുഷാപ്പുകള്‍. ഒന്നല്ല, 42 ഷാപ്പുകളിലാണ് ഇത്തരത്തില്‍ കള്ളു വില്‍പ്പന കൊഴുക്കുന്നതായി കണ്ടെത്തിയത്. ഇത്തരത്തില്‍ വില്‍പന നടത്തുന്നതായി കണ്ടെത്തിയ 42 കള്ള് ഷാപ്പുകളുടെ ലൈസന്‍സ് എക്‌സൈസ് ഒടുവില്‍ റദ്ദാക്കി. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ കീഴിലുള്ള കള്ളുഷാപ്പുകളുടെ ലൈസന്‍സാണ് റദ്ദ് ചെയ്തത്.
ചങ്ങാശ്ശേരിയില്‍ 11, പാലാ ഒന്‍പത്, വൈക്കത്ത് പത്ത്, കാഞ്ഞിരപ്പളളിയില്‍ നാലും കടുത്തുരുത്തിയില്‍ എട്ട് ഷാപ്പുകളുടെയും ലൈസന്‍സാണ് റദ്ദാക്കിയത്.
വളരെക്കാലമായി മേഖലയിലെ ഷാപ്പുകളില്‍ ലഹരി കൂട്ടാന്‍ കഞ്ചാവ് പൊടിച്ചു കള്ളില്‍ കിഴികെട്ടി സത്ത് കലര്‍ത്തിയായിരുന്നു കച്ചവടം. ഇതോടെ കളളുകച്ചവടത്തിന്റെ വില്‍പന ഇരട്ടിച്ചു. സംശയാസ്പദമായ ഷാപ്പുകള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടര്‍ന്ന് ഷാപ്പില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്ത് സര്‍ക്കാര്‍ കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ അശം കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണര്‍ ഷാപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."