ഫാറൂഖ് കോളജില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ഉയര്‍ന്ന രാഷ്ട്രീയ താരകം
#ഇ.പി മുഹമ്മദ്
കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറ്റവും തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളാണ് ചരിത്രമാവുന്നത്. 1952 സെപ്തംബര്‍ 22ന് അഡ്വ. ഇബ്രാഹിം കുട്ടിയുടേയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി കോട്ടയത്ത് ജനിച്ച എം.ഐ ഷാനവാസ് കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് എം.എ ബിരുദവും എറണാകുളം ലോകോളജില്‍ നിന്ന് എല്‍.എല്‍.ബി ബിരുദവുമെടുത്തു. കെ.എസ്.യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ഷാനവാസ് ഫറൂഖ് കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.
1972-73 കാലഘട്ടത്തില്‍ കാലിക്കറ്റ് യുണിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനായതോടെ ശ്രദ്ധേയനായി. 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി. 1983 ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജോയ്ന്റ് സെക്രട്ടറി സ്ഥാനം മുതല്‍ പടിപടിയായി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം അലങ്കരിച്ചു. ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായ എം ഐ അടുത്തിടെ പ്രഖ്യാപിച്ച കെ.പി.സി.സി ഭാരവാഹികളില്‍ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിക്കപ്പെട്ടു. നിരവധി തെരഞ്ഞെടുപ്പുകളില്‍ മാറ്റുരച്ചെങ്കിലും 2009ല്‍ അപ്രതീക്ഷിതമായ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ 1,53,439 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് അദ്ദേഹം കരസ്ഥമാക്കിയത്.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏറ്റവും മികച്ച എം പിമാരില്‍ ഒരാളായി പേരുചാര്‍ത്തിയ ഷാനവാസ് 2014ലും വയനാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതല്‍ ഏതു പ്രതിസന്ധികളെയും അതിജീവിക്കാനും പരിഹരിക്കാനുമുള്ള നയതന്ത്ര മിടുക്കായിരുന്നു എം ഐ ഷാനവാസിന്റെ സവിശേഷത. വാഗ്മി, സംഘാടകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം വാര്‍ത്താ മാധ്യമങ്ങളിലും പാര്‍ട്ടിയുടെയും മുന്നണിയുടെയും മുഖമായിരുന്നു.
ഷാനവാസിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."