ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതി സഊദിയില്‍ ആരംഭിക്കുന്നു
റിയാദ്: ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതി സഊദിയില്‍ ആരംഭിക്കുന്നു. സഊദിയിലെ സകാക്കയിലാണ് പുതിയ ഊര്‍ജ്ജ നഗരി ഉയരുന്നത്. സഊദി ഭരണാധികാരി അസീസ് രാജാവാണ് ഇതിനു തറക്കല്ലിടുന്നത്. ഇതോടൊപ്പം കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ദോമത്തുല്‍ജന്ദല്‍ പദ്ധതിക്കും രാജാവ് തറക്കല്ലിടും. 8500 കോടി റിയാല്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന വഅദ് അല്‍ശമാല്‍ പദ്ധതിയും സഊദി ഭരണാധികാരി തറക്കല്ലിടുമെന്നു ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി. രാജ്യത്ത് ഖനന പദ്ധതികള്‍ ശക്തമാക്കുമെന്നും ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത അഞ്ചു ലക്ഷം കോടി റിയാലിന്റെ വില പിടിച്ച ധാതുവിഭവങ്ങളുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഖനന പദ്ധതികള്‍ ശക്തമാക്കുന്നതോടെ വിവിധ മേഖലകളിലായി 90,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഖനനം വ്യാപകമാക്കാനും വിവിധ പദ്ധതികള്‍ നടപ്പാക്കാനുമായി ഖനന നിയമം പുനഃപരിശോധിച്ചുവരികയാണ്. ഇതിന് നിക്ഷേപകരുടെ അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. നിയമം മന്ത്രിസഭക്കു കീഴിലെ എക്‌സ്‌പേര്‍ട്ട് കമ്മീഷന്‍ പഠിച്ചുവരികയാണ്. രണ്ടു ആണവ റിയാക്ടറുകള്‍ നിര്‍മിക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏതാനും പ്രവിശ്യകളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്നും ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."