HOME
DETAILS

പാതയോരത്തെ ദിശാ ബോര്‍ഡുകള്‍ ദുരിതമാകുന്നു

  
backup
June 25 2017 | 18:06 PM

%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a6%e0%b4%bf%e0%b4%b6%e0%b4%be-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95

ആലപ്പുഴ: നഗരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് നിയന്ത്രണ, സൂചന, സ്ഥലനാമ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മിക്കവയും അനുചിത സ്ഥാനങ്ങളിലും വിചിത്രമായ രീതികളിലുമാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ പലതും സ്വകാര്യ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവ ആയതിനാല്‍ സൂചനയേക്കാള്‍ വലിയ പരസ്യമാണ് അവയില്‍ പതിപ്പിച്ചിട്ടുളളത്.
പൊലിസ് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും യഥാസ്ഥാനങ്ങളിലല്ല. മരത്തില്‍ ആണിയടിച്ചോ എവിടെയങ്കിലും കെട്ടിവച്ചും ഉത്തരവാദിത്വം ഒഴിവാക്കുകയാണ് പതിവ്. മുന്‍കൂട്ടി വിവരം അറിയിക്കത്തക്ക വിധം സൂചന ലഭ്യമാകത്തക്ക രീതിയില്‍ മുന്നോട്ടു നീക്കി റോഡിന്റെ ഇടതുവശത്തു സ്ഥാപിക്കേണ്ടവ തോന്നിയതു പോലെ എവിടെയെങ്കിലും സ്ഥാപിച്ചിരിക്കുകയാണ്.
റോഡിലും നടപ്പാതയിലും പാലത്തിലും വിലങ്ങനെ കെട്ടിവയ്ക്കുന്ന ബോര്‍ഡുകളുടെ മൂലകളും കൊടിക്കാലുകളുടെ അറ്റവും കാല്‍നടക്കാരുടെ മുഖത്തും കണ്ണിലും കൊണ്ട് ദിവസേന അപകടങ്ങള്‍ വരുത്തുന്നുണ്ട്.
നിരവിധി പേര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിലും ആരും പരാതിപ്പെടാറില്ല.  റോഡിലേക്കിറങ്ങി നില്‍ക്കുന്ന ബോര്‍ഡുകള്‍ എല്ലാം വാഹനങ്ങള്‍ മുട്ടി വളഞ്ഞിരിക്കുകയാണ്. കാല്‍നടക്കാര്‍ക്കു റോഡിനു നടുവിലൂടെ നടക്കേണ്ട അവസ്ഥയാണ്. അനധികൃത കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ടു പൊതുമരാമത്ത്, ജില്ലാ ഭരണകൂടം, മുനിസിപ്പാലിറ്റി തുടങ്ങിയവര്‍ കഴിഞ്ഞ പല വര്‍ഷങ്ങളായി പത്രവാര്‍ത്തകള്‍ ആവര്‍ത്തിച്ചു നല്‍കാറുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പിലാക്കാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
റോഡു കൈയേറിയുള്ള കച്ചവടത്തിനു അനുമതിയില്ലെന്നും അവ പൊളിച്ചു നീക്കാന്‍ നിര്‍ദേശിച്ചുണ്ടെന്നും പൊതുമരാമത്തു വകുപ്പു മന്ത്രി ജി. സുധാകരന്‍ പലതവണ ആവര്‍ത്തിച്ചെങ്കിലും നടപടിയായില്ല.
നിയമവിരുദ്ധമായി റോഡു കൈയടക്കി പൊതുജനങ്ങളെ അപകടത്തിലേക്കു തള്ളിവിട്ട ശേഷം അതു ഉപജീവനമാര്‍ഗമാണെന്നു അവകാശപ്പെടുന്നത് തികഞ്ഞ ഗൂണ്ടായിസം തന്നെയാണ്. നിയമം പാലിച്ചും ലൈസസുകള്‍ നേടിയും നികുതി അടച്ചും കടകളുടെ ഷട്ടറിനുള്ളില്‍ കച്ചവടം നടത്തുന്ന വ്യാപാരികളെ ഇളിഭ്യരാക്കുകയാണ് ന്യൂനപക്ഷം വരുന്ന കൈയേറ്റ വഴിവാണിഭക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago