HOME
DETAILS

ആവര്‍ത്തിക്കപ്പെടുന്ന അറുകൊലകള്‍

  
backup
October 30 2019 | 19:10 PM

article-by-vr-anoop-on-kerala-political-murders

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ള ഒരു കഥയുണ്ട്. മുന്‍ നക്‌സലൈറ്റ് നേതാവായിരുന്ന വര്‍ഗീസിന്റെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹം ഒരുവേള കമ്യൂണിസ്റ്റ് തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു എന്നും അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എം.വി രാഘവന്‍ അദ്ദേഹത്തെ അതില്‍നിന്ന് പിന്തിരിപ്പിച്ചു എന്നതായിരുന്നു ആ കഥ. അത് ഒരു പക്ഷേ, കെട്ടുകഥയോ കേട്ടുകേള്‍വിയോ ആയി എളുപ്പത്തില്‍ തള്ളിക്കളയാവുന്നതാണെങ്കിലും ആര്‍ക്കും ഒരിക്കലും തള്ളിക്കളയാന്‍ കഴിയാത്ത ചരിത്രസത്യം 1948ലെ കല്‍ക്കത്താ തീസിസിനെ തുടര്‍ന്നുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു നിരോധിത തീവ്രവാദി സംഘടനയായിരുന്നു എന്നുള്ള യാഥാര്‍ഥ്യമാണ്. ചരിത്രത്തിന്റെ ഘടികാരത്തില്‍ ഒരു സെക്കന്‍ഡ് സൂചി അങ്ങോട്ടോ ഇങ്ങോട്ടോ ചലിച്ചിരുന്നെങ്കില്‍, ഇന്ന് ഭരിക്കുന്നവര്‍ മരിക്കുന്നവര്‍ ആയി മാറിയേനെ.


ഒരു തീവ്രവാദത്തെയും ആശയപരമല്ലാതെ ആയുധമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവര്‍ നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. കമ്യൂണിസ്റ്റ് തീവ്രവാദത്തിന്റെ കേരളീയ ചരിത്രം ഈ സാഹചര്യത്തില്‍ ആലോചനാര്‍ഹമാണ്. 1964ല്‍ അന്നത്തെ കമ്യൂണിസ്റ്റ് നേതൃത്വം, തിരുത്തല്‍ വാദത്തിന്റെ പാര്‍ലമെന്റിപാത സ്വീകരിച്ചു എന്ന് ആരോപിച്ച് ഇറങ്ങിപ്പോയവര്‍ അതേ പാത സ്വീകരിച്ചപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതികരണത്തിന് ഇവിടേയും അനുരണനങ്ങള്‍ ഉണ്ടായി.


'പീക്കിങ് റേഡിയോ' ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം എന്ന് ഉദ്‌ഘോഷിച്ചപ്പോള്‍, 'ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുക' എന്ന കാല്‍പനിക സ്വപ്നത്തിന്, ഇവിടെയും കൗമാര സാഹസികരെ കിട്ടി. അന്ന് തീവ്രവാദ രാഷ്ട്രീയത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടവരില്‍ ഏറിയകൂറും എല്ലാംകൊണ്ടും ക്രീം ആയ ചെറുപ്പക്കാരായിരുന്നു എന്ന് കാണാതിരിക്കാനാവില്ല. അങ്ങനെ ഈയാംപാറ്റകളെപ്പോലെ ആകര്‍ഷിക്കപ്പെട്ട ചെറുപ്പക്കാര്‍, അടിച്ചമര്‍ത്തലുകള്‍ കൊണ്ടല്ല തകര്‍ന്ന് പോയത് എന്നാണ് ചരിത്രം.


അവര്‍ ഏറ്റുവാങ്ങിയ പീഡനങ്ങള്‍, അവരെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരരാക്കുകയും വീരപരിവേഷം സൃഷ്ടിക്കപ്പെടുകയുമായിരുന്നു. അത് മനസ്സിലാക്കണമെങ്കില്‍ അടിയന്തരാവസ്ഥാനന്തരകാലത്ത് അവരുടെ രാഷ്ട്രീയ മുന്‍കയ്യില്‍ ഉണ്ടായിരുന്ന ' ജനകീയ സാംസ്‌കാരിക വേദി' പോലുള്ള സംരംഭങ്ങളുടെ ജനപ്രീതി മാത്രം പരിശോധിച്ചാല്‍ മതി. അതേസമയം, അവര്‍ തകര്‍ന്നുപോയത്, അവര്‍ക്കിടയിലുണ്ടായിരുന്ന ആശയസംഘര്‍ഷങ്ങളും അത് അനിവാര്യമാക്കിയ പ്രത്യയശാസ്ത്ര പുനരാലോചനകളും തന്നെയാണ്.


നക്‌സല്‍ പ്രസ്ഥാനത്തിന്റെ ആശയപരമായ പിന്‍വാങ്ങലിന് ശേഷവും അതിന്റെ ഭാഗമായിരുന്നവര്‍ പിന്നീടും കേരളീയ സാമൂഹിക ജീവിതത്തിന്റെ സിദ്ധാന്തത്തിനും പ്രയോഗത്തിനും ചെയ്ത സംഭാവനകള്‍ പറയാതിരിക്കാനാവില്ല. അതില്‍ സജീവമായിരുന്ന പലരും സ്വത്വ, സ്ത്രീവാദ, ദലിത്‌വാദ രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ തന്നെ പ്രവര്‍ത്തിച്ച് കൊണ്ട്, തങ്ങളുടെ സമര്‍പ്പണ സന്നദ്ധതയെ അവരാല്‍ കഴിയും വിധം മുന്നോട്ട് പോയിട്ടുണ്ട്. അതേസമയം, അടിയന്തരാവസ്ഥയുടെയും അന്ന് നക്‌സലൈറ്റുകള്‍ക്കെതിരേ നടന്നിട്ടുള്ള നടപടികളുടെയും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ആര് എന്ന് ചോദിച്ചാല്‍, അതിന്റെ ഉത്തരം സി.പി.എം എന്നത് മാത്രമാണ്.


അതുവരെ നക്‌സലൈറ്റുകളെ തള്ളിപ്പറഞ്ഞിരുന്നവര്‍, അടിയന്തരാവസ്ഥാനന്തരം അവരുടെ സഹനങ്ങളെ ഏറ്റെടുത്തു. രാജനും വിജയനും സി.പി.എമ്മിന്റെ സ്വന്തം സഖാക്കളായി അവതരിപ്പിക്കപ്പെട്ടു. അത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു വികാര മൂര്‍ച്ഛയുടെ പരിണിതഫലമായിട്ടാണ്, അതുവരെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട സി.പി.എമ്മിന് ചരിത്രത്തില്‍ ആദ്യമായി ഇവിടെ അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്. വ്യക്തിപരമായി പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെ അടിയന്തരാവസ്ഥ നിര്‍മിച്ചതെങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അന്ന് നേരിടേണ്ടി വന്ന പൊലിസ് മര്‍ദനത്തിന്റെ ബാക്കിപത്രമായി അദ്ദേഹം ചോര പുരണ്ട ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിയമസഭയില്‍ നടത്തിയ പ്രസംഗം രാഷ്ട്രീയ ഭേദമന്യേ ആദരവോട് കൂടിയാണ് കേരളം കേട്ടത്. അതേപാര്‍ട്ടിയും മുഖ്യമന്ത്രിയും ഭരിക്കുമ്പോള്‍ ആണ് അടിയന്തരാവസ്ഥയില്‍ പോലും സംഭവിക്കാത്ത തരത്തില്‍ തുടര്‍ച്ചയായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് സംഭവിക്കുന്നത്.
അതിന് മാത്രം സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഗുരുതര സാമൂഹിക സാഹചര്യം എന്താണെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലാ എന്ന് മാത്രമല്ല, ഓരോ ഏറ്റുമുട്ടല്‍ കൊലപാതകം ഉണ്ടാകുമ്പോഴും ഉള്ള സര്‍ക്കാരിന്റെയും വിശിഷ്യാ മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ പൊലിസിന് പ്രോല്‍സാഹനമാവുകയാണ്. ക്രമസമാധനം തീര്‍ത്തും സംസ്ഥാന വിഷയമായിരിക്കെ, അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയവും സ്വാധീനവും തന്നെയാണ് കേരളാ പൊലിസിലും പ്രതിഫലിക്കുന്നത്.


ഇത് കൂടാതെ പല കേസിലും ആരോപിക്കപ്പെട്ട വസ്തുത തന്നെയാണ് കേരള പൊലിസിലെ കേന്ദ്ര ഗവണ്‍മെന്റ് സംഘ്പരിവാര്‍ സ്വാധീനം. സംസ്ഥാന സര്‍ക്കാരിനെ സ്ഥിരമായി എതിര്‍ക്കുന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെപ്പോലെ ഒരാള്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനെ സമ്പൂര്‍ണമായി പിന്തുണയ്ക്കുന്നതും കാണാതിരുന്നു കൂടാ. ഓരോ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് പിന്നിലും മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് പൊലിസിന് ലഭിക്കുന്ന അണ്‍ അക്കൗണ്ടഡ് സഹായം പ്രലോഭനമായിട്ടുണ്ട് എന്ന് പറയപ്പെടുന്നു. അതെന്തായാലും ഈ പാതകങ്ങള്‍ക്കെല്ലാം ചരിത്രത്തില്‍ പ്രാഥമികമായി മറുപടി പറയേണ്ട ആള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അതില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ഒരിക്കലും അദ്ദേഹത്തിന് കഴിയില്ല.


അടിയന്തരാവസ്ഥക്കാലത്തെ ആഭ്യന്തര മന്ത്രിയേയും മുഖ്യമന്ത്രിയേയും ആ അര്‍ഥത്തില്‍ വിചാരണ ചെയ്തവര്‍ തന്നെയാണ് അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. അന്നത്തെ മുഖ്യമന്ത്രി അച്യുതമേനോന്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കിടയില്‍ പോലും ആദരണീയനായ നേതാവ് ആയിരുന്നു. 'അച്യുതമേനോന്‍ അറുകൊല മേനോന്‍' എന്നതായിരുന്നു അടിയന്തരാവസ്ഥാനന്തരം അദ്ദേഹത്തിന് എതിരേ ഉയര്‍ന്ന മുദ്രാവാക്യം. ഏഴ് കൊലപാതകങ്ങള്‍ ഇതിനോടകം നടന്ന സ്ഥിതിക്ക് പിണറായി വിജയനേയും ആരെങ്കിലും'അറുകൊലയാളി' എന്ന് വിളിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago