HOME
DETAILS

പകര്‍ച്ചപ്പനി: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ഹോമിയോപ്പതി

  
backup
June 25 2017 | 18:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-6


തൊടുപുഴ: പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ഹോമിയോപ്പതി വകുപ്പ്. ജില്ലയിലെ മുഴുവന്‍ ഹോമിയോ ഡിസ്‌പെന്‍സറികളിലും പ്രതിരോധ മരുന്നുകള്‍ ലഭ്യമാണെന്നും പൊതുജനങ്ങള്‍ ഹോമിയോപ്പതിയിലൂടെയുള്ള ചികിത്സയും പ്രതിരോധവും പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) എം.എന്‍.വിജയാംബിക പറഞ്ഞു.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് മഴക്കാലത്തു സാധാരണയായി കണ്ടുവരുന്നത്.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി തുടങ്ങിയവ വിവിധയിനം കൊതുകുകള്‍ പരത്തുന്ന രോഗങ്ങളാണെന്നതിനാല്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയും കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുകയും ചെയ്യുക. റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തിവയ്ക്കുക, വെള്ളംകെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൂത്താടികളെ നശിപ്പിക്കുക, കക്കൂസ് ടാങ്കുകള്‍ക്കു ദ്വാരമുണ്ടെങ്കില്‍ അടയ്ക്കുക, പൈപ്പുകള്‍ കൊതുകുവല ഉപയോഗിച്ച് അടയ്ക്കുക, വീടിന്റെ ജനലുകളും വെന്റിലേഷനുകളും വല ഉപയോഗിച്ച് അടയ്ക്കുക, കൊതുകു വല ഉപയോഗിക്കുക എന്നിവ ഫലപ്രദമാണ്.
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കഠിന തലവേദനയും ശരീര വേദനയും കണ്ണുകള്‍ക്കു പിന്നില്‍ വേദന, ഓക്കാനം, ഛര്‍ദ്ദി, വിശപ്പും രുചിയും ഇല്ലാതാകുക തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെയാണു ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ തിരിച്ചറിയുന്നത്. കഠിനമായ ജോലികള്‍ ഒഴിവാക്കി വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക, രോഗലക്ഷണങ്ങള്‍ക്കനുസരിച്ചു ചികിത്സ നേടുക എന്നിവ പ്രധാനമാണ്. എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ പോലുള്ള വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ വെള്ളത്തിലൂടെ പകരുന്നതാകയാല്‍ ജലസ്രോതസുകള്‍ നന്നായി സംരക്ഷിക്കുക. തണുത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക, ഭക്ഷണ പദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കുക. നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ആഹാരത്തിനു മുന്‍പു കൈകള്‍ വൃത്തിയാക്കുക.
തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
അനാവശ്യ ഭീതിയും സ്വയം ചികിത്സയും ഒഴിവാക്കുക. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്ക്കുമായി അടുത്തുള്ള സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളെയോ എന്‍എച്ച്എം ഹോമിയോ ഡിസ്‌പെന്‍സറികളെയോ സമീപിക്കുക.
ഈ സ്ഥാപനങ്ങളില്‍ പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്. മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്നും അറിയിപ്പുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago